[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഹൗസ്ഫുൾ ഷോകളുമായി സൂപ്പർ വിജയത്തിലേക്ക് 21 ഗ്രാംസ്..!

പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു കൊണ്ട് സൂപ്പർ വിജയത്തിലേക്ക് കുതിക്കുകയാണ് അനൂപ് മേനോൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ 21 ഗ്രാംസ്. ഗംഭീര ത്രില്ലർ എന്ന അഭിപ്രായമാണ് ഈ ചിത്രത്തിന് പ്രേക്ഷകരും നിരൂപകരും നൽകുന്നത്. കിളി പറത്തുന്ന, ഞെട്ടിക്കുന്ന ക്ലൈമാക്സ് ആണ് ഈ ചിത്രത്തിന്റേത് എന്നും ഇതിലെ ട്വിസ്റ്റുകളും കുറ്റാന്വേഷണവുമെല്ലാം വളരെ ആവേശകരമാണ് എന്നും പ്രേക്ഷകർ പറയുന്നു. കഴിഞ്ഞ ദിവസം റിലീസ് ആയി പതുക്കെ തുടങ്ങിയ ഈ ചിത്രം, ഗംഭീര അഭിപ്രായം നേടിയതോടെ കേരളം മുഴുവൻ ഇപ്പോൾ ഹൗസ്ഫുൾ ആയാണ് കളിക്കുന്നത്. നവാഗത സംവിധായകനായ ബിബിൻ കൃഷ്ണ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ദി ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറില്‍ റിനീഷ് കെ എൻ ആണ് നിർമ്മിച്ചിരിക്കുന്നത്.

ലെന, സംവിധായകന്‍ രഞ്ജിത്, രണ്‍ജി പണിക്കര്‍, ലിയോണ ലിഷോയ്, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് എന്നിവരും അഭിനയിച്ചിരിക്കുന്നു ഈ ചിത്രത്തിൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി നന്ദകിഷോര്‍ എന്ന കഥാപാത്രമായി ആണ് അനൂപ് മേനോൻ എത്തുന്നത്. ജിത്തു ദാമോദര്‍ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് അപ്പു എന്‍ ഭട്ടതിരിയും ഇതിനു സംഗീതം ഒരുക്കിയത് ദീപക് ദേവുമാണ്. നന്ദ കിഷോർ എന്ന കേന്ദ്ര കഥാപാത്രമായി ഗംഭീര പെർഫോമൻസ് നൽകിയ അനൂപ് മേനോൻ വലിയ കയ്യടിയാണ് നേടുന്നത്. രണ്ടു സഹോദരങ്ങൾ അടുത്തടുത്ത ദിവസങ്ങളിൽ കൊല്ലപ്പെടുകയും ആ കേസ് അന്വേഷിക്കാൻ എത്തുന്ന നന്ദ കിഷോറിന് നേരിടേണ്ടി വരുന്ന വെല്ലുവിളികളുമാണ് ഈ ചിത്രം പറയുന്നത്.

webdesk

Recent Posts

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

6 days ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

3 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

3 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

This website uses cookies.