പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ബിജു മേനോൻ നായകനായ പടയോട്ടം. ഈ ഓണത്തിന് തീയേറ്ററുകളിൽ എത്തുന്ന ഈ ആക്ഷൻ കോമഡി ചിത്രത്തിന്റെ ട്രൈലെർ ഇന്നലെ പുറത്തിറങ്ങി. ആക്ഷനും മാസ്സ് ഡയലോഗുകളും കോമെഡികളും നിറഞ്ഞ പടയോട്ടത്തിന്റെ കിടിലൻ ട്രൈലെർ ആരാധകരും സിനിമാ പ്രേമികളും ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ബിജു മേനോൻ അവതരിപ്പിക്കുന്ന ചെങ്കൽ രഘു എന്ന തിരുവനന്തപുരത്തുകാരൻ ഗുണ്ടയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ബിജു മേനോന്റെ മാസ്സ് ഡയലോഗുകൾ തന്നെയാണ് ഈ ട്രെയ്‌ലറിന്റെ ഏറ്റവും വലിയ ആകർഷണം. ആ ഡയലോഗുകൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.
മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന മോഹൻലാൽ ചിത്രം ചിത്രം നിർമ്മിച്ച സോഫിയ പോൾ, തന്റെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് എന്ന ബാനറിൽ നിർമ്മിച്ച ചിത്രമാണ് പടയോട്ടം. നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് അരുൺ എ ആർ, അജയ് രാഹുൽ എന്നിവർ ചേർന്നാണ്. സൈജു കുറുപ്പ്, ദിലീഷ് പോത്തൻ, സുധി കോപ്പ, ലിജോ ജോസ് പെല്ലിശ്ശേരി, സുരേഷ് കൃഷ്ണ, അനു സിതാര, ഹാരിഷ് കണാരൻ, രവി സിംഗ്, ഗണപതി, ബേസിൽ ജോസഫ് എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സതീഷ് കുറുപ്പ് ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് പ്രശാന്ത് പിള്ളൈ ആണ്. ഈ ചിത്രത്തിന്റെ ടീസറും ഇതിലെ പ്രമോ സോങ്ങും നേരത്തെ തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഓഗസ്റ്റ് പതിനേഴിന് പടയോട്ടം റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
This website uses cookies.