മലയാളത്തിലെ യുവ താരം ശ്രീനാഥ് ഭാസി, പ്രശസ്ത നായികാ താരം രജീഷ വിജയൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത് പ്രേക്ഷകരുടെ മുന്നിലെത്താൻ പോകുന്ന ചിത്രമാണ് ലവ്ഫുള്ളി യുവേഴ്‌സ് വേദ. ഈ വരുന്ന ഫെബ്രുവരി 24 നാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. ഇതിന്റെ പോസ്റ്ററുകൾ, നടൻ വെങ്കിയുടെ സഖാവ് ജീവൻ ലാൽ എന്ന കാരക്ടർ ടീസർ, ഗാനങ്ങൾ എന്നിവയൊക്കെ ഇതിനോടകം പ്രേക്ഷകരുടെ മുന്നിലെത്തുകയും സൂപ്പർ ഹിറ്റാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിലെ മൂന്നാം ഗാനം കൂടി ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. പ്രശസ്ത നടി അനിഖ സുരേന്ദ്രൻ ആടി പാടുന്ന ഒരു സ്റ്റൈലിഷ് റോക്ക് ഗാനമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഭൂമി റോക്ക് എന്ന പേരിലാണ് ഈ ഗാനം വന്നിരിക്കുന്നത്. സൂപ്പർ ഹിറ്റ് സംഗീത സംവിധായകൻ രാഹുൽ രാജ് ഈണം പകർന്ന ഈ ഗാനം ആലപിച്ചത് ഗൗരി ലക്ഷ്‌മിയാണ്. റഫീക്ക് അഹമ്മദ് ആണ് ഇതിന്റെ വരികൾ രചിച്ചത്.
ഒരു ക്യാമ്പസ് ചിത്രമായി ഒരുക്കിയിരിക്കുന്ന ലവ് ഫുള്ളി യുവേഴ്സ് വേദ സംവിധാനം ചെയ്തിരിക്കുന്നത് പ്രഗീഷ് സുകുമാരനാണ്. കോളേജ് രാഷ്ട്രീയം, പ്രണയം, ആക്ഷൻ എന്നിവയെല്ലാം കടന്നു വരുന്ന ഒരു ചിത്രമാണ് ഇതെന്നാണ് സൂചന. ശ്രുതി ജയൻ, വെങ്കിടേഷ്, ഗൗതം വാസുദേവ് മേനോൻ, ചന്ദുനാഥ്, അപ്പാനി ശരത്, നിജില കെ ബേബി, മനോജ് പയ്യന്നൂർ, ഷാജു ശ്രീധർ എന്നിവരും വേഷമിട്ട ഈ ചിത്രത്തിന് ടോബിൻ തോമസ് ദൃശ്യങ്ങൾ നൽകിയപ്പോൾ, ഈ ചിത്രം എഡിറ്റ് ചെയ്തത് സോബിൻ സോമനാണ്. ബാബു വാലത്തൂർ രചിച്ച ഈ ചിത്രം, ആർ 2 എന്റർടൈൻമെൻറ്സിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്നത് രാധാകൃഷ്ണൻ ഖാലയിൽ, റുവിൻ വിശ്വം എന്നിവരാണ്.
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
This website uses cookies.