യുവ താരം ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് മേപ്പടിയാൻ. നവാഗത സംവിധായകന്‍ വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മേപ്പടിയാന്‍’ സെന്സറിങ് വരെ കഴിഞ്ഞു റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ മനോഹരമായ ഒരു ഗാനം പുറത്തു വന്നിരിക്കുകയാണ്. രാഹുൽ സുബ്രഹ്മണ്യന്റെ സംഗീതത്തിൽ വിജയ് യേശുദാസ് ആലപിച്ച ‘മേലെ വാനിൽ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ജോ പോൾ ആണ് ഈ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്. നീൽ ദികുന്ന ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദ് ആണ്. മനോഹരമായ സംഗീതത്തിനൊപ്പം മനോഹരമായ ദൃശ്യങ്ങളും ഈ ഗാനത്തെ വേറിട്ടു നിർത്തുന്നു.
പ്രശസ്ത നടി അഞ്ജു കുര്യൻ നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ അജു വര്‍ഗീസ്, സൈജു കുറുപ്പ്, ഇന്ദ്രന്‍സ്,മേജര്‍ രവി, നിഷ സാരംഗ്, കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, കുണ്ടറ ജോണി, ആര്യ, കൃഷ്ണപ്രസാദ്, പോളി വല്‍സന്‍, മനോഹരിയമ്മ എന്നിവരും അഭിനയിക്കുന്നു. വിജയ് യേശുദാസ് കൂടാതെ നിത്യ മാമന്‍, കാര്‍ത്തിക് എന്നിവരാണ് ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ നിര്‍മ്മാണ സംരഭമായ യുഎംഎഫിന്റെ ആദ്യ ചിത്രമാണ് മേപ്പടിയാന്‍. ഇതിലെ നായക കഥാപാത്രത്തിന് വേണ്ടി ഉണ്ണി മുകുന്ദൻ നടത്തിയ ഫിസിക്കൽ മേക് ഓവർ വലിയ രീതിയിലാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. സാബു മോഹൻ കലാസംവിധാനം നിർവഹിച്ച ഈ ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നാണ്. ഇത് കൂടാതെ മോഹൻലാൽ ചിത്രങ്ങളായ ബ്രോ ഡാഡി, 12ത് മാൻ എന്നിവയിലും ഉണ്ണി മുകുന്ദൻ അഭിനയിക്കുന്നുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.