[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ബോബി ചെമ്മണ്ണൂരിന്റെ ഓണപ്പാട്ടും നൃത്തവും; വൈറലായി പ്രമോദ് പപ്പനിക് അപ്രോച്ച്..!

പ്രശസ്ത വ്യവസായിയും സോഷ്യൽ മീഡിയയിലൂടെ കേരളക്കര മുഴുവൻ പോപ്പുലറായ ആളുമാണ് ബോബി ചെമ്മണ്ണൂർ. ഇപ്പോഴിതാ ബോബി ചെമ്മണ്ണൂർ അഭിനയിച്ച ഓണപ്പാട്ടുമായി എത്തിയിരിക്കുകയാണ് പ്രശസ്ത ചലച്ചിത്ര നിർമ്മാതാവായ ജോബി ജോർജ്. തസ്‌കരവീരന്‍, വജ്രം എന്നീ സിനിമകളൊരുക്കിയ പ്രമോദ്- പപ്പനാണ് ഈ ഗാനത്തിന്റെ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ഓണക്കാലം ഓര്‍മ്മക്കാലം എന്ന തലക്കെട്ടു നൽകി പ്രമോദ് പപ്പനിക് അപ്രോച്ച് എന്ന ടാഗ് ലൈനിലാണ് ഈ ഗാനം പുറത്തു വിട്ടിരിക്കുന്നത്. ജനാര്‍ദനന്‍ പുതുശേരി വരികൾ എഴുതിയ ഈ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് വി ത്രീ കെ ആണ്. കറുത്ത വസ്ത്രത്തില്‍ ആടിപ്പാടി അഭിനയിച്ചിരിക്കുന്ന ബോബി ചെമ്മണ്ണൂരിനെ ആണ് ഈ ഗാനത്തിൽ കാണാൻ സാധിക്കുക. ഏതായാലും ഈ സോങ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

ശിഹാബ് ഒങ്ങല്ലൂരാണ് ഈ ഗാനത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നതു. ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തിരിക്കുന്ന ഈ വീഡിയോക്ക് ഇതിനോടകം ഒന്നേകാൽ ലക്ഷത്തിൽ അധികം കാഴ്ചക്കാരെ ലഭിച്ചു കഴിഞ്ഞു. മമ്മൂട്ടിയുടെ ജന്മദിനത്തില്‍ കലാഭൈരവന്‍ മമ്മൂക്ക എന്ന ഗാനവുമായി പ്രമോദ് – പപ്പന്‍ ടീം എത്തിയിരുന്നു. എം ഡി രാജേന്ദ്രന്റെ രചനയില്‍ ഔസേപ്പച്ചന്‍ സംഗീതമൊരുക്കിയ വീഡിയോ ട്രിബ്യൂട്ട്  ആയിരുന്നു ഇവർ പ്രേക്ഷകർക്ക് മുന്നിലെത്തിച്ച കലാഭൈരവന്‍. മമ്മൂട്ടിയുടെ വളരെ അടുത്ത സുഹൃത്തുക്കൾ കൂടിയായ ഇരുവരും ഒരു മമ്മൂട്ടി ചിത്രത്തിന്റെ പണിപ്പുരയിൽ ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മമ്മൂട്ടിയുടെ അറുപത്തിയൊമ്പതാം പിറന്നാള്‍ ദിനത്തിലായിരുന്നു കലാഭൈരവന്‍ എന്ന ഇവരുടെ വീഡിയോ നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷയുടെ പേജിലൂടെ റിലീസ് ചെയ്തത്. ഇവർ ഒരുക്കിയ തസ്‌കരവീരന്‍, വജ്രം എന്നീ ചിത്രങ്ങളിലെ നായകനും മമ്മൂട്ടി ആയിരുന്നു. 

webdesk

Recent Posts

”പെരുമാനീലെ കലഹങ്ങൾ തുടങ്ങണതും തീർപ്പാക്കണതും ഇവിടെന്നാ”: ‘പെരുമാനി’ റിലീസിന് ഒരുങ്ങുന്നു

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ്…

16 hours ago

ബോക്സ് ഓഫീസിൽ ജനപ്രിയ തരംഗം; കുടുംബ പ്രേക്ഷകർ പവി കെയർ ടേക്കറേ ഏറ്റെടുത്തു.

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ റീലിസ് ആയി രണ്ടു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ്…

16 hours ago

‘വെണ്ണിലാ കന്യകേ’; ‘പവി കെയര്‍ ടേക്കറി’ലെ വീഡിയോ സോംഗ്

മികച്ച പ്രതികരണങ്ങൾ നേടി തിയേറ്ററിൽ മുന്നേറുന്ന ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്‍ത പവി കെയര്‍…

16 hours ago

ജനപ്രിയ എന്റർടൈനർ; ‘പവി കെയർ ടേക്കർ’ റിവ്യൂ വായിക്കാം

വേനലവധിക്കാലത്തു കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കി എത്തുന്ന ചിത്രങ്ങൾ എന്നും കംപ്ലീറ്റ് എന്റർടൈൻമെന്റ് പാക്കേജ് ആയാണ് ഒരുക്കുക. അത്തരം ഒട്ടേറെ ചിത്രങ്ങളുമായി…

2 days ago

ഇത് ജനപ്രിയ നായകന്റെ വരവ്; ‘പവി കെയർ ടേക്കർ’ ഇന്ന് മുതൽ

ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന പവി കെയർ ടേക്കർ ഇന്ന് മുതൽ തീയേറ്ററുകളിലേക്ക്. മലയാള സിനിമയുടെ ബോക്സ് ഓഫീസിൽ…

3 days ago

ഷറഫുദ്ദീൻ ചിത്രം ‘ദി പെറ്റ് ഡിക്ടറ്റീവ്’ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു !

ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്ന സിനിമയാണ് 'ദി പെറ്റ് ഡിക്ടറ്റീവ്'. തൃക്കാക്കര…

3 days ago

This website uses cookies.