[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അതീവ ഗ്ലാമറസ് ഫോട്ടോഷൂട്ട്; എസ്തർ അനിലിന്റെ ചിത്രങ്ങൾ വൈറലാകുന്നു..!

അതീവ ഗ്ലാമറസ് ഫോട്ടോഷൂട്ട്; എസ്തർ അനിലിന്റെ ചിത്രങ്ങൾ വൈറലാകുന്നു..!

ദൃശ്യം, ദൃശ്യം 2 എന്നീ ചിത്രങ്ങളിലൂടെ കേരളത്തിന് അകത്തും പുറത്തും ശ്രദ്ധ നേടിയ നടിയാണ് എസ്തർ അനിൽ. ബാലതാരമായി സിനിമയിൽ വന്നു ഇപ്പോൾ നായികാ വേഷത്തിൽ വരെ ഈ നടി അഭിനയിച്ചു കഴിഞ്ഞു. അന്യ ഭാഷയിൽ വരെ ദൃശ്യത്തിന്റെ റീമേക്കിൽ അഭിനയിക്കാൻ ഉള്ള അവസരം ഈ നടിയെ തേടിയെത്തി. ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഓള് എന്ന ചിത്രത്തിലൂടെ നായികാ വേഷത്തിലും അരങ്ങേറ്റം കുറിച്ച എസ്തർ അനിലിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. അതീവ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ആണ് എസ്തർ ഇപ്പോൾ വന്നിരിക്കുന്നത്. കറുപ്പണിഞ്ഞ് അൾട്രാ ഗ്ലാമറസ് ആയാണ് എസ്തർ ഈ പുതിയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മനേക മുരളി എടുത്ത ഫോട്ടോകൾക്ക് വേണ്ടി എസ്തറിനു മേക്കപ്പ് ഇട്ടിരിക്കുന്നത് സിജെൻ ആണ്.

ദൃശ്യം സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ മകളായെത്തി ആണ് എസ്തർ കയ്യടി നേടിയത്. ദൃശ്യത്തിന്റെ തമിഴ്, തെലുങ്കു പതിപ്പുകളിൽ ആണ് എസ്തർ പിന്നീട് അഭിനയിച്ചത്. ദൃശ്യം 2 തെലുങ്ക് പതിപ്പിലും എസ്തർ അഭിനയിച്ചു കഴിഞ്ഞു. ഈ നടിയുടെ പുത്തൻ മേക് ഓവർ ഇരുകയ്യും നീട്ടിയാണ് സോഷ്യൽ മീഡിയ സ്വീകരിച്ചിരിക്കുന്നത് എന്ന് തന്നെ പറയാൻ സാധിക്കും. മിന്മിനി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന എസ്തർ അനിൽ, ജോഹർ എന്ന് പേരുള്ള ഒരു തെലുങ്കു ചിത്രത്തിലും നായികാ വേഷം ചെയ്യുകയാണെന്നുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്. സന്തോഷ് ശിവൻ ഒരുക്കിയ ജാക്ക് ആൻഡ് ജിൽ ആണ് എസ്തർ അഭിനയിച്ച, മലയാളത്തിൽ ഇനി റിലീസ് ചെയ്യാനുള്ള  ചിത്രം.

 

webdesk

Recent Posts

തീയറ്ററുകളിൽ ചിരിയോളം തീർത്തു പവി കെയർ ടേക്കർ

പവി കെയർ ടേക്കറിലൂടെ മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകൻ വമ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ…

16 hours ago

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ

'അനുരാഗ കരിക്കിൻ വെള്ളം', 'ഉണ്ട', 'ലവ്', 'തല്ലുമാല' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ…

17 hours ago

ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത ! വിളമ്പരയാത്രയുമായി ‘പെരുമാനി’ കൂട്ടർ

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പെരുമാനി'…

1 day ago

ജനപ്രിയ എന്റർറ്റൈനറുടെ വമ്പൻ തിരിച്ചു വരവ്; മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ അഞ്ചു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ് ഓഫീസിലും മിന്നുന്ന…

3 days ago

സണ്ണി വെയ്ൻ-വിനയ് ഫോർട്ട്‌ ചിത്രം ‘പെരുമാനി’യുടെ ട്രെയിലർ പുറത്തിറക്കി ടൊവിനോ തോമസ്

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പെരുമാനി'യുടെ ട്രെയിലർ പുറത്തിറങ്ങി. കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും…

4 days ago

ഹൗസ്ഫുൾ ഷോകളുമായി കളം നിറഞ്ഞ് ജനപ്രിയ നായകന്റെ പവി കെയർ ടേക്കർ

https://youtu.be/BByOSYKXwY0 വിനീത് കുമാറിന്റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം “പവി കെയർ ടേക്കർ” ന്റെ മഹാ വിജയമാണ് ഇപ്പോൾ…

4 days ago

This website uses cookies.