തമിഴ് സംവിധായകരായ പുഷ്കർ- ഗായത്രി ടീം ഒരുക്കിയ വിക്രം വേദ എന്ന തമിഴ് ചിത്രം അഞ്ച് വർഷം മുൻപ് തെന്നിന്ത്യൻ സിനിമയിൽ വമ്പൻ ഓളം സൃഷ്ടിച്ച സിനിമയാണ്. മാധവൻ, മക്കൾ സെൽവൻ വിജയ് സേതുപതി എന്നിവർ ടൈറ്റിൽ വേഷങ്ങൾ ചെയ്ത ഈ ചിത്രം ട്രെൻഡ് സെറ്ററായി മാറി. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അതേ പേരിൽ തന്നെ പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. തമിഴ് ഒരുക്കിയ പുഷ്കർ- ഗായത്രി ടീം തന്നെയൊരുക്കിയ ഈ ഹിന്ദി റീമേക്കിൽ ബോളിവുഡ് സൂപ്പർ താരങ്ങളായ ഹൃതിക് റോഷൻ, സെയ്ഫ് അലി ഖാൻ എന്നിവരാണ് ടൈറ്റിൽ വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. വിക്രമായി പോലീസ് ഓഫീസർ റോളിൽ സെയ്ഫ് അലി ഖാനും വേദ എന്ന ഗ്യാങ്സ്റ്റർ വേഷത്തിൽ ഹൃതിക് റോഷനുമാണ് എത്തിയിരിക്കുന്നത്. സെപ്റ്റംബർ മുപ്പതിന് ആഗോള റിലീസായി എത്തുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ വമ്പൻ പ്രേക്ഷക പ്രതികരണം നേടിയിരുന്നു. ഇപ്പോഴിതാ ഇതിലെ ഒരു വീഡിയോ ഗാനവും റിലീസ് ചെയ്തിരിക്കുകയാണ്.
ബന്ദേ എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനം രചിച്ചത് മനോജ് മുണ്ടാഷിരും ആലപിച്ചത് ശിവവുമാണ്. സാം സി എസ് ആണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. ഹൃതിക് റോഷൻ, സെയ്ഫ് അലി ഖാൻ എന്നിവരുടെ മാസ്സ് ആക്ഷൻ പ്രകടനം തന്നെയാണ് ഈ വീഡിയോ ഗാനത്തിന്റെ ഹൈലൈറ്റ്. ഭൂഷൺ കുമാറിന്റെ ടി സീരിസ്, റിലയൻസ് എന്റെർറ്റൈന്മെന്റ്സ്, ഫ്രൈഡേ ഫിലിം വർക്സ്, എസ് ശശികാന്തിന്റെ വൈ നോട് സ്റ്റുഡിയോസ് എന്നിവർ ചേർന്ന് സംയുക്തമായി നിർമ്മിച്ച ഈ ചിത്രത്തിൽ രാധിക ആപ്തെയാണ് നായികാ വേഷം ചെയ്തിരിക്കുന്നത്. രോഹിത് സറഫ്, യോഗിത ബിഹാനി, ശരിബ് ഹാഷ്മി, സത്യദേവ് മിശ്ര എന്നിവരും വേഷമിട്ട ഈ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.