[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പുഷ്പരാജിനൊപ്പം സായ് പല്ലവിയും; പുഷ്പ 2 ആരംഭിക്കുന്നു

ഇന്ന് ഇന്ത്യൻ സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ തെലുങ്ക് ചിത്രങ്ങളിലൊന്നാണ്, തെലുങ്കിലെ ഐക്കൺ സ്റ്റാർ അല്ലു അർജുൻ നായകനായ പുഷ്പ 2. അത്ര വലിയ തരംഗമാണ് ഇതിന്റെ ആദ്യ ഭാഗം ഇന്ത്യൻ സിനിമയിൽ സൃഷ്ഠിച്ചത്. ഈ കഴിഞ്ഞ ഡിസംബറിൽ റിലീസ് ചെയ്ത് ബ്ലോക്ക്ബസ്റ്റർ വിജയമാണ് പുഷ്പ നേടിയത്. പാൻ ഇന്ത്യൻ തലത്തിൽ വിജയം നേടിയ ഇതിന്റെ ഹിന്ദി ഡബ്ബ് വേർഷൻ മാത്രം നൂറു കോടിക്ക് മുകളിൽ കളക്ഷൻ നേടി ചരിത്രം കുറിച്ചിരുന്നു. അല്ലു അർജുന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ ഈ ചിത്രം സംവിധാനം ചെയ്തത് സുകുമാർ ആണ്. മുന്നൂറ് കോടിക്ക് മുകളിൽ ടോട്ടൽ ഗ്രോസ് നേടിയ ഈ ചിത്രത്തിൽ പുഷ്പരാജ് എന്ന ചന്ദനത്തടി കള്ളക്കടത്തുകാരനായാണ് അല്ലു അർജുൻ അഭിനയിച്ചത്. ഇതിന്റെ രണ്ടാം ഭാഗത്തിന്റെ പൂജ കുറച്ചു നാൾ മുൻപാണ് നടന്നത്. ഇപ്പോഴിതാ ഒക്ടോബർ ഒന്ന് മുതൽ പുഷ്പ 2 ന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സൂചന. അതിനൊപ്പം തന്നെ തെന്നിന്ത്യൻ സൂപ്പർ നായികാ താരം സായ് പല്ലവിയും ഇതിന്റെ ഭാഗമാകുമെന്നുള്ള വാർത്തകളാണ് വരുന്നത്.

ഒരു ഗ്രാമീണ പെണ്കുട്ടിയായാവും സായ് പല്ലവി അഭിനയിക്കുകയെന്നും റിപ്പോർട്ടുകൾ പറയുന്നു. രശ്‌മിക മന്ദാന നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ വില്ലനായി എത്തുന്നത് മലയാളി താരം ഫഹദ് ഫാസിലാണ്. ഭൻവർ സിങ് എന്ന പോലീസ് ഓഫീസറായാണ് ഫഹദ് ഇതിലഭിനയിക്കുക. ഫഹദിനെ കൂടാതെ വിജയ് സേതുപതിയും ഇതിലെത്തുന്നുണ്ടെന്ന വാർത്തകൾ വരുന്നുണ്ട്. ഒരു ഫോറെസ്റ്റ് ഓഫീസറായാണ് വിജയ് സേതുപതി ഇതിൽ വേഷമിടുകയെന്നാണ് സൂചന. നടി സാമന്തയുടെ ഐറ്റം ഡാൻസ് ആദ്യ ഭാഗത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നായിരുന്നുവെങ്കിൽ, ഈ രണ്ടാം ഭാഗത്തിൽ ഐറ്റം ഡാൻസ് ചെയ്യാനെത്തുന്നത് ബോളിവുഡ് സുന്ദരി മലൈക അറോറയാണെന്നാണ് റിപ്പോർട്ടുകൾ നമ്മളോട് പറയുന്നത്. മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകരുന്നത് ദേവി ശ്രീ പ്രസാദ് ആണ്

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

12 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.