കുറച്ചു ദിവസം മുൻപ് റിലീസ് ചെയ്ത ആദ്യ വീഡിയോ സോങ് സൂപ്പർ ഹിറ്റായതിനു ശേഷം ഇന്നിതാ കോടതി സമക്ഷം ബാലൻ വക്കീലിലെ രണ്ടാമത്തെ ഗാനവും എത്തി കഴിഞ്ഞു. ആദ്യ ഗാനം തേൻ പനിമതിയേ എന്ന മനോഹരമായ മെലഡി ആയിരുന്നു എങ്കിൽ ഇന്ന് റിലീസ് ചെയ്തിരിക്കുന്നത് വളരെ രസകരമായ ഒരു അടിപൊളി പാട്ട് ആണ്. ഗോപി സുന്ദർ ഈണം നൽകിയ ഈ ഗാനം രചിച്ചിരിക്കുന്നത് ഹരിനാരായണനും ആലപിച്ചിരിക്കുന്നത് പ്രണവം ശശിയും സിതാര കൃഷ്ണകുമാറും ആണ്. ബാബുവേട്ടാ എന്ന് തുടങ്ങുന്ന ഈ ഗാനം വളരെ രസകരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. മികച്ച നൃത്ത ചുവടുകളുമായി ഗംഭീര എനർജിയോടെയാണ് ഈ ഗാനം ബി ഉണ്ണികൃഷ്ണൻ നമ്മുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്.
ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി ബി ഉണികൃഷ്ണൻ ആദ്യമായി ഒരുക്കിയ ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ. ബി ഉണ്ണികൃഷ്ണൻ തന്നെ രചനയും നിർവഹിച്ച ഈ ഫാമിലി ത്രില്ലെർ ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രശസ്ത ബോളിവുഡ് സിനിമാ നിർമ്മാണ കമ്പനി ആയ വയാകോം മോഷൻ പിക്ചേഴ്സ് ആണ്. കൊമെടിയും ആക്ഷനും സസ്‌പെൻസും ആവേശവും എല്ലാം ചേർത്തൊരുക്കിയിരിക്കുന്ന ചിത്രമാണ് ഇതെന്ന് ഇതിന്റെ ട്രൈലെർ നമ്മളോട് പറയുന്നു. ബാലകൃഷ്ണൻ എന്ന പേരുള്ള വിക്കുള്ള വക്കീൽ ആയി ദിലീപ് എത്തുന്ന ഈ ചിത്രത്തിൽ മമത മോഹൻദാസ്, പ്രിയ ആനന്ദ്, സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ്, അജു വർഗീസ്, രഞ്ജി പണിക്കർ, ബിന്ദു പണിക്കർ. ഭീമൻ രഘു, ഗണേഷ് കുമാർ, ലെന, പ്രഭാകർ എന്നിവരും അഭിനയിച്ചിട്ടുണ്ട്. രാഹുൽ രാജ്, ഗോപി സുന്ദർ എന്നിവർ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് അഖിൽ ജോർജ് ആണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.