[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

മരക്കാർ സെറ്റിൽ തല അജിത്തും കിച്ച സുദീപും; ആകാംഷയോടെ ആരാധകർ..!

മോഹൻലാൽ – പ്രിയദർശൻ ടീം ഒന്നിച്ച മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ചിത്രം മലയാള സിനിമ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ഒരു പ്രൊജക്റ്റ് ആണ്. മലയാളത്തിലെ എക്കാലത്തെയും വലിയ പ്രൊജക്റ്റ് ആയി ഒരുക്കുന്ന ഈ ചിത്രത്തിന്റെ മുടക്കു മുതൽ നൂറു കോടി രൂപക്കും മുകളിൽ ആണ്. വമ്പൻ താര നിര കൊണ്ട് കൂടിയാണ് ഈ ചിത്രം ശ്രദ്ധ നേടുന്നത്. താര ചക്രവർത്തി മോഹൻലാലിനു പുറമെ അർജുൻ, സുനിൽ ഷെട്ടി, പ്രഭു, അശോക് സെൽവൻ, പ്രണവ് മോഹൻലാൽ, കീർത്തി സുരേഷ്, പരേഷ് റാവൽ, ഫാസിൽ, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ , സിദ്ദിഖ്, ബാബുരാജ്, ഹരീഷ് പേരാടി തുടങ്ങി വമ്പൻ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഈ ചിത്രത്തിന്റെ സെറ്റിൽ നിന്ന് പുറത്തു വന്ന ചിത്രങ്ങൾ പ്രേക്ഷകരുടെ ആകാംഷ വർധിപ്പിക്കുകയാണ്.

കന്നഡ സൂപ്പർ താരം കിച്ച സുദീപ്, തമിഴകത്തിന്റെ തല അജിത് എന്നിവരുടെ ചിത്രങ്ങൾ ആണ് മരക്കാർ സെറ്റിൽ നിന്ന് പുറത്തു വന്നത്. അജിത്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങും രാമോജി റാവു ഫിലിം സിറ്റിയിൽ ആണ് നടക്കുന്നത്. അതിനിടയിൽ അജിത് നടത്തിയ ഒരു സൗഹൃദ സന്ദർശനം ആയിരുന്നു മരക്കാർ സെറ്റിൽ കണ്ടത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ കിച്ച സുദീപിനെ കണ്ടത്  കഥാപാത്രത്തിന്റെ വസ്ത്രങ്ങൾ അണിഞ്ഞുള്ള രീതിയിലാണ്. അതോടെ കിച്ച സുദീപും മരക്കാരിൽ ഒരു വേഷം ചെയ്യുന്നുണ്ട് എന്ന അഭ്യൂഹങ്ങൾ ശക്തമായി കഴിഞ്ഞു. മരക്കാരിൽ ഒരു വേഷം അദ്ദേഹം ചെയ്യുന്നതാണോ അതോ തന്റെ മറ്റേതെങ്കിലും ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അതേ വേഷ വിധാനത്തിൽ അദ്ദേഹം മരക്കാർ സെറ്റിൽ എത്തിയതാണോ എന്നറിയില്ല. ഏതായാലും ഈ ചിത്രങ്ങൾ ആരാധകരുടെ ആകാംഷ വർധിപ്പിച്ചു കഴിഞ്ഞു എന്നതിൽ സംശയമില്ല. 

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

7 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

7 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.