[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Video SongsVideos

മനോഹരമായ മെലഡിക്ക് ശേഷം അടിപൊളി പാട്ടുമായി കോടതി സമക്ഷം ബാലൻ വക്കീൽ..!

കുറച്ചു ദിവസം മുൻപ് റിലീസ് ചെയ്ത ആദ്യ വീഡിയോ സോങ് സൂപ്പർ ഹിറ്റായതിനു ശേഷം ഇന്നിതാ കോടതി സമക്ഷം ബാലൻ വക്കീലിലെ രണ്ടാമത്തെ ഗാനവും എത്തി കഴിഞ്ഞു. ആദ്യ ഗാനം തേൻ പനിമതിയേ എന്ന മനോഹരമായ മെലഡി ആയിരുന്നു എങ്കിൽ ഇന്ന് റിലീസ് ചെയ്തിരിക്കുന്നത് വളരെ രസകരമായ ഒരു അടിപൊളി പാട്ട് ആണ്. ഗോപി സുന്ദർ ഈണം നൽകിയ ഈ ഗാനം രചിച്ചിരിക്കുന്നത് ഹരിനാരായണനും ആലപിച്ചിരിക്കുന്നത് പ്രണവം ശശിയും സിതാര കൃഷ്ണകുമാറും ആണ്. ബാബുവേട്ടാ എന്ന് തുടങ്ങുന്ന ഈ ഗാനം വളരെ രസകരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. മികച്ച നൃത്ത ചുവടുകളുമായി ഗംഭീര എനർജിയോടെയാണ് ഈ ഗാനം ബി ഉണ്ണികൃഷ്ണൻ നമ്മുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്.

ജനപ്രിയ  നായകൻ ദിലീപിനെ നായകനാക്കി ബി ഉണികൃഷ്ണൻ ആദ്യമായി ഒരുക്കിയ ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ. ബി ഉണ്ണികൃഷ്ണൻ  തന്നെ രചനയും നിർവഹിച്ച ഈ ഫാമിലി ത്രില്ലെർ ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രശസ്ത ബോളിവുഡ് സിനിമാ നിർമ്മാണ കമ്പനി ആയ വയാകോം മോഷൻ പിക്ചേഴ്സ് ആണ്. കൊമെടിയും ആക്ഷനും സസ്‌പെൻസും ആവേശവും എല്ലാം ചേർത്തൊരുക്കിയിരിക്കുന്ന ചിത്രമാണ് ഇതെന്ന് ഇതിന്റെ ട്രൈലെർ നമ്മളോട് പറയുന്നു. ബാലകൃഷ്ണൻ  എന്ന പേരുള്ള വിക്കുള്ള വക്കീൽ ആയി ദിലീപ് എത്തുന്ന ഈ ചിത്രത്തിൽ മമത മോഹൻദാസ്, പ്രിയ ആനന്ദ്, സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ്, അജു വർഗീസ്, രഞ്ജി പണിക്കർ, ബിന്ദു പണിക്കർ. ഭീമൻ രഘു, ഗണേഷ് കുമാർ, ലെന, പ്രഭാകർ എന്നിവരും അഭിനയിച്ചിട്ടുണ്ട്. രാഹുൽ രാജ്, ഗോപി സുന്ദർ എന്നിവർ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് അഖിൽ ജോർജ് ആണ്. 

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

3 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.