മലയാളത്തിലെ പ്രശസ്ത താരങ്ങളിൽ ഒരാളാണ് ബാബുരാജ്. നായകൻ ആയും വില്ലനായും സഹനടനായും കോമഡി നടനായുമെല്ലാം അഭിനയിച്ചു കയ്യടി നേടിയ അദ്ദേഹം അസാധ്യമായി സംഘട്ടനം ചെയ്യുന്ന ആളുമാണ്. വളരെ ചെറിയ നെഗറ്റീവ് റോളുകളിലും സംഘട്ടനം ചെയുന്ന ആളുകളുടെ കൂട്ടത്തിലും സിനിമയിൽ പ്രത്യക്ഷപ്പെട്ട ചരിത്രമുള്ള ബാബുരാജ് ശരീരം കാത്തു സൂക്ഷിക്കുന്നതിലും ഏറെ ശ്രദ്ധാലുവായ ആളാണ്. ഇപ്പോഴിതാ, സംഘട്ടനം ചെയ്യുമ്പോൾ ഉള്ള തന്റെ മെയ് വഴക്കത്തിന്റെ വീഡിയോ ആണ് ബാബുരാജ് ഇൻസ്റ്റാഗ്രാം വഴി പങ്കു വെക്കുന്നത്. ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്ന തന്റെ ഒരു പുതിയ ചിത്രത്തിലെ ഷൂട്ടിംഗ് വീഡിയോ ആണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. നടൻ മുരളി ഗോപിയുമൊത്തുള്ള ഒരു സംഘട്ടനമാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുക.
അതിൽ ഡ്യൂപ്പോ അതോടൊപ്പം റോപ്പോ ഇല്ലാതെ എടുത്തു ചാടി മലക്കം മറിഞ്ഞു വീഴുന്ന ബാബുരാജിനെ ആണ് കാണാൻ സാധിക്കുക. പഴയ ശൈലിയിൽ ഉള്ള റോപ് ഇല്ലാതെയുള്ള സംഘട്ടനം എന്നാണ് ബാബുരാജ് വീഡിയോ പങ്കു വെച്ച് കൊണ്ട് കുറിച്ചിരിക്കുന്നത്. ഏതായാലും ഈ വീഡിയോ വലിയ രീതിയിൽ ആണ് വൈറൽ ആയി മാറുന്നത്. ഏതു ചിത്രത്തിലെ ആണ് ഇതെന്ന് അദ്ദേഹം കുറിച്ചിട്ടില്ല. മലയാളത്തിൽ കഴിഞ്ഞ കൊല്ലം ജോജി എന്ന ദിലീഷ് പോത്തൻ ചിത്രത്തിൽ അദ്ദേഹം ചെയ്ത വേഷം സൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴിതാ തമിഴിൽ വിശാൽ നായകനായ ചിത്രത്തിലെ പ്രധാന വില്ലനായും ബാബുരാജ് എത്തുകയാണ്. വീരമേ വാഗൈ സൂടും എന്ന ഈ ചിത്രം ഫെബ്രുവരി നാലിന് ആണ് റിലീസ് ചെയ്യുന്നത്. മലയാളത്തിലും കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് അദ്ദേഹം.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.