[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വരാലിന് വേണ്ടി സ്വന്തം പേര് മാറ്റി പ്രശസ്ത സംവിധായകൻ..!

മലയാളത്തിലെ പ്രശസ്ത സംവിധായകരിൽ ഒരാളാണ് കണ്ണൻ താമരക്കുളം. ഒരുപിടി ചിത്രങ്ങൾ സംവിധാനം ചെയ്‌തിട്ടുള്ള അദ്ദേഹം ഇപ്പോൾ തന്റെ പേരിൽ ഒരു മാറ്റം വരുത്തിയിരിക്കുകയാണ്. താൻ സംവിധാനം ചെയ്തു ഇനി പുറത്തു വരാനുള്ള വരാൽ എന്ന പുതിയ ചിത്രത്തിന് വേണ്ടിയാണു അദ്ദേഹം തന്റെ പേരിൽ മാറ്റം വരുത്തിയത്. ഇത്രയും നാൾ കണ്ണൻ താമരക്കുളം എന്ന പേരിൽ സിനിമകൾ ഒരുക്കിയ അദ്ദേഹം കണ്ണൻ എന്ന പേരിൽ ആണ് വരാൽ ഒരുക്കിയത്. വരാലിന്റെ പോസ്റ്ററുകളിൽ നിന്നൊക്കെ താമരക്കുളം എന്നത് മാറ്റി കണ്ണൻ എന്ന പേരാണ് വെച്ചിരിക്കുന്നത്. സംഖ്യാശാസ്ത്ര പ്രകാരമാണ് വരാൽ എന്ന സിനിമയിൽ കണ്ണൻ എന്ന് മാത്രം നൽകുന്നതെന്നും, എന്നാൽ ഇനി വരാൻ പോകുന്ന ചിത്രങ്ങളിൽ തന്റെ പേരിന്റെ ഒപ്പം നാടിന്റെ പേര് കൂടെ ചേർക്കുമെന്നും അദ്ദേഹം പറയുന്നു.

തിങ്കൾ മുതൽ വെള്ളി വരെ എന്ന ജയറാം- റിമി ടോമി ചിത്രം സംവിധാനം ചെയ്തു മലയാളത്തിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം ഇതിനോടകം ഒൻപതു ചിത്രങ്ങൾ ആണ് ഒരുക്കിയത്. ആട് പുലിയാട്ടം, അച്ചായൻസ്, ചാണക്യ തന്ത്രം, പട്ടാഭി രാമൻ, വിധി, ഉടുമ്പ്, വിരുന്നു, വരാൽ എന്നിവയാണ് അദ്ദേഹം ഒരുക്കിയ മറ്റു. ചിത്രങ്ങൾ. ഇതിൽ വിരുന്നു എന്ന മലയാളം- തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയാണ്. അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരാണ് വരാൽ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. ട്വൻറി 20 യ്ക്കു ശേഷം അമ്പതിലധികം താരങ്ങളെ ഉൾപ്പെടുത്തി പുറത്തിറങ്ങുന്ന ചിത്രം എന്നത് കൂടിയാണ് വരാലിന്റെ ഹൈലൈറ്റ്. സുരേഷ് കൃഷ്ണ, ഹരീഷ് പേരടി, രഞ്ജി പണിക്കർ, സെന്തിൽ കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്.

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

2 hours ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 day ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.