[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നിങ്ങളൊരു റോക്ക് സ്റ്റാർ ആണ്; അല്ലു അർജുന് പ്രശംസയുമായി ബോളിവുഡ് ഇതിഹാസം..!

ബോളിവുഡിലെ എന്ന് മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും നല്ല നടന്മാരിൽ ഒരാളായി അറിയപ്പെടുന്ന ആളാണ് അനുപം ഖേർ. മലയാളത്തിലും ഏതാനും ശ്രദ്ധേയ ചിത്രങ്ങൾ ചെയ്തിട്ടുള്ള അദ്ദേഹം പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിട്ടുള്ളത്‌ ഒരിക്കലും മറക്കാനാവാത്ത ഒട്ടേറെ കഥാപാത്രങ്ങൾ ആണ്. നായകൻ ആയും വില്ലനായും സഹനടനായുമെല്ലാം അഭിനയിച്ചിട്ടുള്ള അദ്ദേഹം ഹാസ്യ വേഷങ്ങളിലും തിളങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ തെലുഗ് സൂപ്പർ താരം അല്ലു അർജുനെ പ്രശംസിച്ചു മുന്നോട്ടു വന്നിരിക്കുകയാണ് അനുപം ഖേർ. അല്ലു അർജുൻ നായകനായ ബ്ലോക്ക്ബസ്റ്റർ ചിത്രം പുഷ്പ കണ്ടതിനു ശേഷമാണു അല്ലു അർജുൻ ഒരു റോക്ക് സ്റ്റാർ ആണെന്ന വിശേഷണവുമായി അനുപം ഖേർ രംഗത്ത് വന്നത്. പുഷപ കണ്ടു എന്നും, എല്ലാ അർത്ഥത്തിലും ഇതൊരു ബ്ലോക്ക്ബസ്റ്റർ ചിത്രമാണെന്നും അനുപം ഖേർ പറയുന്നു.

ജീവിതത്തിൽ കാണാൻ സാധിക്കുന്നതല്ല ഈ ചിത്രത്തിൽ കാണുന്നത് എങ്കിലും മികച്ച ആവേശം പകരുന്ന, പൈസ വസൂലാക്കിയ ചിത്രമാണ് പുഷ്പ എന്ന് അനുപം ഖേർ കുറിക്കുന്നു. അല്ലു അർജുൻ ഒരു റോക്ക് സ്റ്റാർ ആണെന്നും അല്ലുവിന്റെ എല്ലാ ചലനങ്ങളും പെരുമാറ്റവും തനിക്കു ഇഷ്ടപ്പെട്ടു എന്നും പറഞ്ഞ അനുപം ഖേർ അല്ലുവിനൊപ്പം പ്രവർത്തിക്കുവാൻ വേണ്ടി കാത്തിരിക്കുന്നു എന്നും ട്വിറ്ററിൽ കുറിച്ചു. സുകുമാർ ഒരുക്കിയ ഈ ചിത്രം മുന്നൂറ് കോടി കളക്ഷൻ മറികടന്നു അല്ലു അർജുന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരുന്നു. രണ്ടു ഭാഗങ്ങൾ ആയി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ആദ്യത്തെ ഭാഗമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മലയാളി താരം ഫഹദ് ഫാസിൽ വില്ലനായ ഈ ചിത്രത്തിൽ രശ്‌മിക മന്ദാന ആണ് നായികാ വേഷം ചെയ്യുന്നത്.

ഫോട്ടോ കടപ്പാട്: Babi photography

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

3 hours ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 day ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.