അയ്യപ്പനും കോശിയും എന്ന പൃഥ്വിരാജ് -ബിജു മേനോൻ ചിത്രത്തിന് വേണ്ടി മാരത്തോൺ മേക് അപ് ഇടുന്ന നരസിംഹ സ്വാമി എന്ന മേക്കപ്പ് മാന്റെ വീഡിയോ കുറച്ചു നാൾ മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രശസ്ത സംവിധായകൻ സച്ചി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടെയും ഗംഭീര മേക് ഓവറിനു പിന്നിൽ നരസിംഹ സ്വാമിയുടെ കരങ്ങളായിരുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ റിട്ടയേർഡ് ഹവിൽദാർ കോശിയെ അവതരിപ്പിച്ച പൃഥ്വിരാജിനും സബ് ഇൻസ്‌പെക്ടർ അയ്യപ്പൻ നായരെ അവതരിപ്പിച്ച ബിജു മേനോനും മാത്രമല്ല, ചിത്രത്തിലെ ഓരോ ചെറിയ വേഷവും ചെയ്ത നടീനടന്മാർക്കു വേണ്ടിയും മേക് അപ് ചെയ്തത് ഈ മേക്കപ്പ് കലാകാരനാണ്.
രഞ്ജിത്ത്, സാബുമോൻ, അനിൽ നെടുമങ്ങാട്, അനു മോഹൻ, അലൻസിയർ, ഷാജു, അന്നാ രാജൻ, ഗൗരി നന്ദ, ബിജു മേനോൻ, പൃഥ്വിരാജ് തുടങ്ങി എല്ലാവർക്കും മേക്കപ്പിടുന്ന നരംസിംഹ സ്വാമിയുടെ വീഡിയോയാണ് അന്ന് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയത് എങ്കിൽ ഇന്ന് ശ്രദ്ധ നേടുന്നത് നരസിംഹ സ്വാമിയും ടീമും ഒരുക്കിയ ഒരു കോമഡി മിനി വെബ് സീരീസാണ്. മണ്ടൻ എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തു വരുന്ന ഈ മിനി വെബ് സീരിസിന്റെ ആദ്യത്തെ മൂന്നു എപ്പിസോഡുകൾ ഇപ്പോൾ തന്നെ റിലീസ് ചെയ്തു കഴിഞ്ഞു. തള്ള് ബിജു, പള്ളിയിലച്ചന്റെ ടൈറ്റാനിക് എന്നിവക്ക് ശേഷം പുറത്തു വന്ന ഇതിലെ മൂന്നാമത്തെ എപ്പിസോഡാണ് കാളാമുണ്ടം. ഹരിദാസ് കോട്ടയം, അഭി ബർണബാസ്, സ്വാതി കിരൺ എന്നിവർ അഭിനയിച്ച ഈ മൂന്നാം എപ്പിസോഡിനും മികച്ച പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്. ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നത് ബോധപ്പുട്ട് എന്ന എപ്പിസോഡാണ്.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.