സിനിമാലോകത്തെ പൂർവ്വസ്ഥിതിയിലേക്ക് കൊണ്ടുവരാൻ സഹായിച്ച ദളപതി വിജയുടെ മാസ്റ്റർ എന്ന ചിത്രത്തിന്റെ ആരവങ്ങൾ കടക്കുന്നില്ല. ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിൽ പോലും ഇപ്പോൾ മാസ്റ്റർ വിജയാണ് താരം. വിജയ് ആരാധകർക്ക് വീണ്ടും ആവേശം പകർന്നുകൊണ്ട് അശ്വിനും സംഘവും വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. എന്നാൽ ഇത്തവണ കൂട്ടിന് ഹർദിക് പാണ്ഡ്യയും കുൽദീപ് യാദവുമുണ്ട്. കഴിഞ്ഞദിവസം നടന്ന ടെസ്റ്റ് മാച്ചിൽ ഇന്ത്യൻ ടീം ഫീൽഡിങ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി മാസ്റ്റർ ചിത്രത്തിലെ വാത്തി കമിങ് എന്ന ഗാനം സ്റ്റേഡിയത്തിൽ മുടങ്ങി, ഇതോടെ ഗാനത്തിന്റെ രസകരമായ താളത്തിന് അശ്വിൻ ചൂട് വെക്കുകയായിരുന്നു. ഫീൽഡ് ചെയ്തുകൊണ്ടിരുന്ന അശ്വിൻ ഗ്രൗണ്ടിൽ നിന്നുകൊണ്ട് തന്നെ ദളപതി വിജയുടെ ഡാൻസ് സ്റ്റെപ്പ് പകർന്നാടിയപ്പോൾ സ്റ്റേഡിയത്തിൽ ഇരുന്ന ക്രിക്കറ്റ് പ്രേമികൾ വലിയ ആവേശത്തോടെ ആരവം മുഴക്കി. ഏറെ വൈറലായ ആ ഡാൻസിന് ശേഷമിതാ വീണ്ടും അശ്വിനും കൂട്ടുകാരും എത്തിയിരിക്കുകയാണ്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ തന്നെ സൂപ്പർതാരങ്ങളായ ഹർദിക് പാണ്ഡ്യയും കുൽദീപ് യാദവും അശ്വിനൊപ്പം ദളപതി വിജയി കളിച്ച ഡാൻസ് സ്റ്റെപ്പ് ഇട്ടു കൊണ്ട് രംഗത്തെത്തിയപ്പോൾ ആരാധകർക്ക് ഒരേസമയം വലിയ കൗതുകവും ആവേശവും ഉണ്ടായി. മൂവരുടെയും വാത്തി കമിങ് ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇന്ത്യയിലെ തന്നെ പല സെലിബ്രിറ്റികളും മാസ്റ്റർ ചിത്രത്തിലെ വാത്തി കമിങ് എന്ന ഗാനത്തിന് ചുവടുവെച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.