മലയാളത്തിലെ പ്രശസ്ത യുവ താരം അർജുൻ അശോകൻ നായകനായി എത്തുന്ന മെമ്പർ രമേശൻ ഒൻപതാം വാർഡ് എന്ന ചിത്രത്തിന്റെ ട്രൈലെർ ഇന്നലെ വൈകുന്നേരം എത്തി. ഇന്ദ്രന്‍സ്, ചെമ്ബന്‍ വിനോദ്, മമ്മുക്കോയ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സാബുമോന്‍, ശബരീഷ് വര്‍മ്മ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തില്‍ പ്രശസ്ത നടി ഗായത്രി അശോക് ആണ് നായികയായി എത്തുന്നത്. നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്ന് രചന നിര്‍വഹിച്ച് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ആദ്യ പോസ്റ്റർ മുതൽ പ്രേക്ഷകർക്കിടയിൽ ചർച്ച ചെയ്യപ്പെട്ട ഈ ചിത്രത്തിലെ ഒരു ഗാനവും നേരത്തെ പുറത്തിറങ്ങി സൂപ്പർ ഹിറ്റായി മാറിയിരുന്നു.
തീവണ്ടി, എടക്കാട് ബെറ്റാലിയൻ, ഫൈനൽസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കൈലാസ് മേനോൻ ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. എൽദോ ഐസക് കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ദീപു ജോസെഫ് ആണ്. ബോബൻ & മോളി എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത് ബോബൻ, മോളി എന്നിവർ ചേർന്നാണ്. മുകളിൽ പറഞ്ഞവരെ കൂടാതെ രഞ്ജി പണിക്കർ, സാജു കൊടിയൻ, ജോണി ആന്റണി, ബിനു അടിമാലി അനൂപ് (ഗുലുമാൽ) മെബിൻ ബോബൻ, അഭിമന്യു, ശാരിക ഗീതുസ്, സ്മിനു സിജോ, സിനി അബ്രഹാം, സജാദ് ബ്രൈറ്റ്, കല എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന് മത്സരിക്കുന്ന സ്ഥാനാർത്ഥികളെ പോലെ, ഇതിലെ അഭിനേതാക്കളുടെ ചിത്രങ്ങൾ ഉള്ള പോസ്റ്ററുകൾ ഇറക്കിയത് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുത്തിരുന്നു.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.