[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഫിലിം ഓഫ് ദി ഇയർ ആയി തിളങ്ങി അല്ലു അർജുന്റെ പുഷ്പ…

ദാദാസാഹേബ് ഫാൽക്കെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ പുരസ്‍കാരം നേടി വലിയ ശ്രദ്ധ നേടിയിരിക്കുകയാണ് ഇപ്പോൾ അല്ലു അർജുൻ ചിത്രമായ പുഷ്പ. ഫിലിം ഓഫ് ദി ഇയർ അവാർഡ് ആണ് പുഷ്പയെ തേടിയെത്തിയിരിക്കുന്നത്. ഞായറാഴ്ച നടന്ന ദാദാസാഹെബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് 2022 ഇൽ ആണ് പുഷ്പ ഈ നേട്ടം സ്വന്തമാക്കിയത്. ദാദാസാഹിബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് ഈ വിവരം പ്രേക്ഷകരെ അറിയിച്ചത്. മികച്ച ചിത്രമായി ബോളിവുഡ് ചിത്രം ഷേർഷാ മാറിയപ്പോൾ മികച്ച നടൻ ആയി രൺവീർ സിങ്, മികച്ച നടി ആയി കൃതി സനോൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകൻ ആയി മാറിയത് കെൻ ഘോഷ് ആണ്. മികച്ച നടനുള്ള ക്രിട്ടിക്സ് അവാർഡ് സർദാർ ഉദ്ധം എന്ന ചിത്രത്തിലൂടെ വിക്കി കൗശൽ നേടിയപ്പോൾ മികച്ച നടിക്കുള്ള ക്രിട്ടിക്സ് ചോയ്സ് പുരസ്‍കാരം ലഭിച്ചത് കിയാരാ അദ്വാനിക്ക് ആണ്.

ഡിസംബര്‍ 17ന് തിയേറ്ററുകളിലെത്തിയ പുഷ്പ 2021ലെ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രമാണ്. രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. പുഷ്പരാജ് എന്ന പേരിൽ രക്തചന്ദന കള്ളക്കടത്തു നടത്തുന്ന കഥാപാത്രം ആയാണ് അല്ലു അർജുൻ ഇതിൽ അഭിനയിച്ചിരിക്കുന്നത്. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാർ ഒരുക്കിയ ഈ ചിത്രം മുന്നൂറു കോടിയാണ് കളക്ഷൻ ആയി നേടിയത്. മലയാളി താരം ഫഹദ് ഫാസിൽ വില്ലനായി എത്തിയ പുഷ്പ മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് നിർമ്മിച്ചത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

14 hours ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

1 week ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

3 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.