[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അഖണ്ഡയുടെ മഹാവിജയത്തിനു ശേഷം വീണ്ടും ത്രസിപ്പിക്കാൻ ബാലയ്യ; ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് എത്തി..!

തെലുങ്കു സൂപ്പർ താരം നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യയുടെ നൂറ്റിയേഴാം ചിത്രം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഇതുവരെ പേരിട്ടില്ലാത്ത ഈ ചിത്രം ഇപ്പോൾ എൻ ബി കെ 107 എന്ന പേരിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കിടിലൻ ലുക്കിൽ ആണ് ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ബാലയ്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കറുത്ത ഷർട്ടും നരച്ച താടിയും പിരിച്ചു വെച്ച മീശയും കൂളിംഗ് ഗ്ലാസും അണിഞ്ഞു, മുണ്ടുടുത്താണ് മാസ്സ് ലുക്കിൽ അദ്ദേഹം ഈ പോസ്റ്ററിൽ എത്തിയിരിക്കുന്നത്. ഈ കഴിഞ്ഞ ദിവസം തന്നെ ഷൂട്ടിംഗ് ആരംഭിച്ച ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഗോപിചന്ദ് മല്ലിനേനി ആണ്. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ഈ ചിത്രത്തിലെ നായികയായി ശ്രുതി ഹാസനെ ആണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രവി തേജ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ക്രാക്ക് ആയിരുന്നു ഗോപിചന്ദ് മല്ലിനേനി തൊട്ടു മുൻപ് സംവിധാനം ചെയ്ത ചിത്രം.

അതുകൊണ്ട് തന്നെ അദ്ദേഹം ബാലയ്യ ആയി ഒന്നിക്കുമ്പോൾ ആരാധകർക്ക് വലിയ പ്രതീക്ഷകളാണ്, ബാലയ്യ ആവട്ടെ തന്റെ കരിയറിലെ ആദ്യത്തെ നൂറു കോടി ഗ്രോസ് നേടിയ ചിത്രം തൊട്ടു മുൻപ് നൽകിയ സന്തോഷത്തിൽ ആണ്. ബോയപ്പട്ടി ശ്രീനു ഒരുക്കിയ അഖണ്ഡ എന്ന ചിത്രമാണ് ആ മഹാവിജയം അദ്ദേഹത്തിന് നേടിക്കൊടുത്തത്. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗവും അവർ ആലോചിക്കുന്നുണ്ട് എന്നും ചിലപ്പോൾ ഈ ഗോപിചന്ദ് മല്ലിനേനി ചിത്രം തീർത്തതിന് ശേഷം അഖണ്ഡ രണ്ടാം ഭാഗം ആരംഭിച്ചേക്കാം എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ബോയപ്പറ്റി ശ്രീനുവുമായി ചേർന്ന് ഹാട്രിക്ക് വിജയമാണ് ബാലയ്യ സമ്മാനിച്ചത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

4 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

4 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.