പ്രശസ്ത ഹാസ്യ നടനായ ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി. അധികം വൈകാതെ തന്നെ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകളും ട്രൈലെറുമെല്ലാം ഇപ്പോഴേ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്തു കഴിഞ്ഞു. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു ഗാനവും പ്രേക്ഷകരുടെ ശ്രദ്ധ നേടുകയാണ്. ഹരിശ്രീ അശോകന്റെ മകനും പ്രശസ്ത യുവ നടനുമായ അർജുൻ അശോകനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് എന്നതാണ് ഇതിന്റെ സവിശേഷത. പട്ടണം മാറീട്ടും പട്ടിണി മാറീട്ടും എന്ന് തുടങ്ങുന്ന ഒരു ഗാനമാണ് അർജുൻ അശോകൻ ആലപിച്ചിരിക്കുന്നത്. വളരെ മനോഹരമായി തന്നെ അദ്ദേഹം ഈ ഗാനം ആലപിച്ചിട്ടും ഉണ്ട്. ദിനു മോഹൻ രചിച്ചിരിക്കുന്ന ഈ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് അരുൺ രാജ് ആണ്.
ഒരു കമ്പ്ലീറ്റ് കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ രാഹുൽ മാധവ്, ദീപക്, ധർമജൻ, ബിജു കുട്ടൻ , മനോജ് കെ ജയൻ, ടിനി ടോം, ഇന്നസെന്റ്, ബൈജു, കലാഭവൻ ഷാജോൺ, സലിം കുമാർ, കുഞ്ചൻ, സുരേഷ് കൃഷ്ണ, ജഫാർ ഇടുക്കി, മാല പാർവതി, സുരഭി സന്തോഷ്, മമത ബൈജു, രേഷ്മ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. സംവിധായകനായ ഹരിശ്രീ അശോകനും ഈ ചിത്രത്തിൽ നിർണ്ണായകമായ ഒരു വേഷം ചെയ്തിട്ടുണ്ട്. യുവ രചയിതാക്കളായ രഞ്ജിത്, സനീഷ്, എബിൻ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്. എസ് സ്‌ക്വയർ സിനിമയുടെ ബാനറിൽ എം ഷിജിത് എന്നയാളാണ് ഈ ചിത്രത്തിന്റെ നിർമ്മാതാവ്
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.