ഇന്ത്യൻ സിനിമയിലേക്ക് ഓസ്കാർ അവാർഡ് കൊണ്ട് വന്ന സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ തന്റെ ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്. എന്നാൽ അതിനൊപ്പം തന്നെ അദ്ദേഹത്തിന്റെ മകളും നടൻ റഹ്മാന്റെ മകളും ചേർന്ന് ഒരുക്കിയ സംഗീത ആൽബവും ശ്രദ്ധ നേടുകയാണ്. എ.ആര്‍ റഹ്‌മാന്റെ മകള്‍ റഹീമയും നടന്‍ റഹ്‌മാന്റെ മകള്‍ അലീഷയും ചേര്‍ന്നാണ് പുതിയ വീഡിയോ ഒരുക്കിയിരിക്കുന്നത്. അത് റിലീസ് ചെയ്തതും എ ആർ റഹ്മാൻ തന്നെയാണ്. ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് ആണ് എ ആർ റഹ്മാൻെറയും നടൻ റഹ്മാന്റേയും മക്കൾ ഒരു മ്യൂസിക് വീഡിയോ ആൽബം ഒരുക്കിയതും റിലീസ് ചെയ്തതും. ജിംഗിൽ ബെൽ റോക്ക് എന്നാണ് ഈ മ്യൂസിക് ആൽബത്തിന്റെ പേര്.
എ ആർ റഹ്മാന്റെ പാതയിൽ ആണ് അദ്ദേഹത്തിന്റെ മൂന്നു മക്കളും ഇപ്പോൾ സഞ്ചരിക്കുന്നത് എന്ന് പറയാം. അമേരിക്കന്‍ മ്യൂസിക് ബാന്റായ യൂടൂവിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഒരു സംഗീത സദസ്സ് നടന്നപ്പോൾ ആ സദസ്സിൽ റഹ്മാനോടൊപ്പം അദ്ദേഹത്തിന്റെ മക്കൾ ആയ ഖദീജയും റഹീമായും പങ്കെടുത്തിരുന്നു. അഹിംസ എന്ന പേരിൽ ആണ് അന്ന് ആ സംഗീത സദസ്സ് നടന്നത്. അതുപോലെ റഹ്മാന്റെ മകൻ പിന്നണി ഗായകൻ ആയും അരങ്ങേറ്റം കുറിച്ചിരുന്നു. മാസ്റ്റർ ഡയറക്ടർ മണി രത്‌നം സംവിധാനം ചെയ്ത ഓ കെ കണ്മണി എന്ന ചിത്രത്തിൽ ഗാനം ആലപിച്ചു കൊണ്ടാണ് റഹ്മാന്റെ മകൻ എ ആർ അമീൻ അരങ്ങേറ്റം കുറിച്ചത്. എ ആർ റഹ്മാൻ തന്നെ ആയിരുന്നു ആ ചിത്രത്തിന് സംഗീതം ഒരുക്കിയതും. വളരെ സൗഹൃദം പുലർത്തുന്ന വ്യക്തികളും കുടുംബപരമായി ബന്ധവും ഉള്ളവരാണ് നടൻ റഹ്മാനും എ ആർ റഹ്മാനും. ഇരുവരുടേയും മക്കളും വലിയ സൗഹൃദത്തിൽ ആണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.