[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദളപതിയോടുള്ള സ്നേഹം പ്രകടിപ്പിച്ചു ആരാധകൻ; കണ്ണീരണിഞ്ഞു പ്രേക്ഷകർ

തമിഴകത്തിന്റെ ദളപതി വിജയ് ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും വലിയ ആരാധക വൃന്ദമുള്ള താരങ്ങളിൽ ഒരാളാണ്. അദ്ദേഹം ആരാധകരോട് പെരുമാറുന്നതും വളരെ സ്നേഹത്തോടെ ആണ്. ദളപതിയും ആരാധകരും തമ്മിൽ ഉള്ള സ്നേഹ ബന്ധവും ഒട്ടേറെ തവണ നമ്മൾ കണ്ടിട്ടുള്ളതുമാണ്. ഇപ്പോഴിതാ ഒരു ദളപതി ആരാധകന്റെ വാക്കുകൾ ആണ് അത് കേൾക്കുന്നവരെ കണ്ണീരണിയിച്ചതു. ആ ദളപതി ആരാധകൻ സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുകയാണ്. ആരാധകന്റെ വാക്കുകൾ ഇപ്രകാരം, അണ്ണാ ഞാൻ 20 വർഷമായി അണ്ണനെ കാണാൻ ശ്രമിക്കുന്നു. എന്നാൽ എല്ലാ തവണയും ഞാൻ പരാജയപ്പെടുകയാണ്. ഞാൻ മരിക്കുന്നതിനുള്ളിൽ എനിക്ക് ഒരേ ഒരു തവണ അണ്ണനെ കാണണം എന്ന് ആഗ്രഹമുണ്ട്. നിങ്ങൾ നന്നായിരിക്കണം. 100 വർഷം നന്നായിരിക്കണം. 1000 വർഷം നന്നായിരിക്കണം. ഞങ്ങൾക്കുവേണ്ടി ഒരുപാട് സിനിമകൾ ചെയ്യണം. ഇനിയും പേരും പ്രശസ്‌തിയും സമ്പാദിക്കണം. നിങ്ങൾക് മുന്നേ തന്നെ ഞങ്ങൾ മരിച്ചു പോകണം, എന്തെന്നാൽ നിങ്ങൾ ഇല്ലാത്ത ലോകം ഞങ്ങളെകൊണ്ട് ആലോചിക്കാൻ കൂടി പറ്റുന്നില്ല.

അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് സദസ്സ് മുഴുവൻ ഒരു നിമിഷത്തേക്ക് നിശബ്ദമായി പോയി. സീ തമിഴ് ചാനൽ നടത്തിയ ഒരു പരിപാടിയിൽ ആണ് ഈ സംഭവം അരങ്ങേറിയത്. ഏതായാലും ആ ആരാധകന്റെ ആഗ്രഹം സാധിച്ചു കൊടുക്കാം എന്ന് ഉറപ്പു നൽകിയിരിക്കുകയാണ് ചാനലിന്റെ അണിയറ പ്രവർത്തകർ. തങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് ദളപതി വിജയ്‌യെ അദ്ദേഹത്തിന്റെ ആരാധകർ കാണുന്നത്. അത് ഒരിക്കൽ കൂടി തെളിയിക്കുന്ന സംഭവം ആണ് ഇപ്പോൾ നടന്നിരിക്കുന്നത്. ഇപ്പോൾ ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിൽ ആണ് വിജയ്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

4 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.