സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ പ്രശസ്ത മലയാള നടി അനു സിതാരയുടെ പുതിയ വീഡിയോ ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ വൈറലായി മാറുകയാണ്. തന്റെ പുതിയ ഫിസിക്കൽ മേക് ഓവർ വ്യക്തമാക്കിക്കൊണ്ട്, വസീഗര എന്ന സൂപ്പർഹിറ്റ് തമിഴ് ഗാനം ഉപയോഗിച്ചാണ് അനു സിതാര ഈ പുതിയ വീഡിയോ നിർമ്മിച്ചിരിക്കുന്നത്. ഈ അടുത്തിടെ വലിയ രീതിയിൽ തന്നെ തന്റെ ശരീരഭാരം അനു സിതാര കുറച്ചിരുന്നു. നടൻ ഉണ്ണി മുകുന്ദന്റെ സഹായത്തോടെ, അദ്ദേഹം നിർദേശിച്ച ഡയറ്റ് ഉപയോഗിച്ചാണ് അനു സിതാര ശരീരഭാരം കുറച്ചത്. അന്ന് തന്റെ പുതിയ ചിത്രങ്ങൾ പങ്കു വെച്ച ഈ നടി ഇന്ന് വീഡിയോ തന്നെ പങ്കു വെച്ചുകൊണ്ട് തന്റെ ഫിസിക്കൽ മേക്കോവർ ആരാധകരിലേക്ക് എത്തിച്ചിരിക്കുകയാണ്.
https://www.facebook.com/100044361072751/videos/403458634167734
മികച്ച നർത്തകി കൂടിയായ അനു സിതാര, സ്ലിം ലുക്കിൽ കൂടുതൽ മനോഹരിയായാണ് കാണപ്പെടുന്നതെന്നു ആരാധകർ പറയുന്നു. ഏതായാലും കൃത്യമായ ഭക്ഷണ നിയന്ത്രണം കൊണ്ടാണ് ഈ നടി ഇപ്പോഴത്തെ ശരീര സൗന്ദര്യം നേടിയെടുത്തിരിക്കുന്നത്. ഒമർ ലുലു ഒരുക്കിയ ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ഈ നടി അതിനു ശേഷം മലയാളത്തിന്റെ പുതിയ തലമുറയിലെ ഏറ്റവും മികച്ച നടിമാരുടെ കൂട്ടത്തിലൊരാളായി പേരെടുത്തു. രഞ്ജിത്ത് ശങ്കർ ഒരുക്കിയ രാമന്റെ ഏദൻ തോട്ടം എന്ന ചിത്രമാണ് അനു സിതാരയുടെ കരിയറിലെ വഴിത്തിരിവായി മാറിയത്. പിന്നീട് ഒട്ടേറെ വമ്പൻ ചിത്രങ്ങളിൽ വേഷമിട്ട ഈ നടി അഭിനയിച്ചു ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത് മണിയറയിലെ അശോകൻ എന്ന ചിത്രമാണ്. ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി അനു സിതാര എത്താനൊരുങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.