[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

വീണ്ടും വൈറലായി മമ്തയുടെ ഫോട്ടോഷൂട്ട്; വീഡിയോ കാണാം..!

പ്രശസ്ത മലയാള നടി മംമ്‌ത മോഹൻദാസ് ഇപ്പോൾ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. ആഴ്ചകൾക്കു മുൻപാണ് മംമ്‌ത ഹാർലി ഡേവിസൺ ബൈക്കിൽ ചുറ്റിയടിക്കുന്ന വീഡിയോ ഏവരുടെയും ശ്രദ്ധ നേടിയത് എങ്കിൽ, കുറച്ചു ദിവസങ്ങൾക്കു മുൻപ് മംമ്‌തയുടെ പുതിയ ഫോട്ടോഷൂട്ട് വീഡിയോയും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഹഫ് മാഗസിന് വേണ്ടി ഫോട്ടോഗ്രാഫർ അരുൺ മാത്യു പകർത്തിയ മംമ്‌തയുടെ ചിത്രങ്ങളും ഫോട്ടോഷൂട്ട് വീഡിയോയും ആണ് അന്ന് വൈറൽ ആയതു. ഇപ്പോഴിതാ മംമ്‌ത മോഹൻദാസിന്റെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ എത്തിയിരിക്കുകയാണ്. ഈ വീഡിയോയും വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുക്കുന്നത്. ഇത്തവണ ഫോർവേഡ് മീഡിയക്ക് വേണ്ടിയാണു മംമ്‌തയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. വളരെ മോഡേണായി, ഗ്ലാമറസ് ഗെറ്റപ്പിലാണ് മംമ്‌ത ഈ ഫോട്ടോഷൂട്ടിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ടൂണസ് ചിത്രങ്ങൾ പകർത്തിയപ്പോൾ ഈ ഫോട്ടോഷൂട്ടിനു വേണ്ടി മമ്തയെ ഒരുക്കിയത് ഇല ബൈ ജിഷയാണ്. ഏതായാലും മംമ്‌തയുടെ ഈ പുതിയ ഫോട്ടോഷൂട്ട് വീഡിയോ ആരാധകരും സിനിമാ പ്രേമികളും ഒരേപോലെയാണ് ഏറ്റെടുക്കുന്നത്. ഹരിഹരൻ ഒരുക്കിയ മയൂഖം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച മംമ്‌ത പിന്നീട് ഒട്ടേറെ സൂപ്പർ ഹിറ്റുകളിലെ നായികാ വേഷം ചെയ്തു. മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ച മംമ്‌ത മലയാളത്തിന് പുറമെ മറ്റു തെന്നിന്ത്യൻ ഭാഷകളിലും വേഷമിട്ടു. ഹിറ്റ് പിന്നണി ഗാനങ്ങൾ ആലപിച്ചിട്ടുള്ള ഒരു മികച്ച ഗായിക കൂടിയാണ് മംമ്‌ത മോഹൻദാസ്. ലാൽ ബാഗ്, രാമ സേതു, മ്യാവു, ഭ്രമം, ജൂതൻ, അപ്പോസ്തലൻ, അൺലോക്ക്, ഊമെയ്‌ മിഴികൾ, എനിമി തുടങ്ങിയ പട്ടേറെ ചിത്രങ്ങൾ ഇനി മംമ്‌ത അഭിനയിച്ചു പുറത്തു വരാനുണ്ട്. ഇത് കൂടാതെ മമ്മൂട്ടി നായകനായ ബിലാൽ എന്ന ചിത്രത്തിലും മംമ്‌ത അഭിനയിക്കും.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.