ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഏറ്റവും കൂടുതൽ പ്രചരിക്കുന്നത് ടിക് ടോക് വീഡിയോകളാണ്. അതിൽ സാധാരണക്കാരുടെ രസകരമായ വീഡിയോകൾ മുതൽ വമ്പൻ താരങ്ങളുടെ വരെ വീഡിയോകൾ ഉണ്ട്. എല്ലാ രംഗത്ത് പ്രവർത്തിക്കുന്നവരും തങ്ങൾക്കു അഭിനയിക്കാനുള്ള ആഗ്രഹം സാധ്യമാക്കുന്നതും, തങ്ങളുടെ നൃത്തം ചെയ്യാനുള്ള കഴിവും വരെ ടിക് ടോക് വീഡിയോകളിലൂടെയാണ് ഇപ്പോൾ പുറത്തു കൊണ്ട് വരുന്നത്. ലോകം മുഴുവൻ ഏറെ ആരാധകരുള്ള ഒരു പ്ലാറ്റ്ഫോമാണ് ടിക് ടോക്. ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയ നടി അനു സിത്താരയും ടിക് ടോക്കിൽ എത്തിക്കഴിഞ്ഞു. ഒഫീഷ്യലായി ടിക് ടോക്കിൽ അക്കൗണ്ട് തുടങ്ങിയ അനു സിതാരയുടെ പുതിയ ടിക് ടോക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം മുതൽ പ്രചരിക്കുകയാണ്. ഒരു സൂപ്പർ ഹിറ്റ് തമിഴ് ഗാനത്തിന്റെ അകമ്പടിയോടെയാണ് അനു സിതാരയുടെ പുതിയ വീഡിയോ എത്തിയിരിക്കുന്നത്.
എ ആർ റഹ്മാൻ സംഗീതം നൽകിയ കണ്ണുക്കു മെയ് അഴക് എന്ന ക്ലാസിക് തമിഴ് റൊമാന്റിക് ഗാനമാണ് അനു സിതാരയുടെ ടിക് ടോക് വീഡിയോയിൽ കേൾക്കാൻ സാധിക്കുക. പുതിയ മുഖം എന്ന 1993 ഇൽ റിലീസ് ചെയ്ത തമിഴ് ചിത്രത്തിലെ ഗാനമാണിത്. ടിക് ടോക് വീഡിയോയിൽ ഏറെ സുന്ദരിയായി പ്രത്യക്ഷപ്പെട്ടിരിക്കുന്ന അനു സിതാര ഏതായാലും ഇനി കൂടുതൽ ടിക് ടോക് വീഡിയോകളുമായി എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അനു സിതാര പിന്നീട് മലയാള സിനിമയുടെ പുതിയ തലമുറയിലെ ഏറ്റവും മികച്ച നടിമാരിലൊരാൾ എന്ന പേരെടുത്തു. രാമന്റെ ഏദൻ തോട്ടം എന്ന ചിത്രത്തിലെ ഗംഭീര പ്രകടനം വലിയ പ്രശംസയാണ് ഈ നടിക്ക് നേടിക്കൊടുത്തത്.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില്‍ കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്‍. ജീവിതത്തില്‍ ഒരു ബെസ്റ്റി ഉണ്ടെങ്കില്‍ വലിയ സമാധാനമാണെന്ന് മറ്റുചിലര്‍.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.