[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പൃഥ്വിരാജ്- മമ്മൂട്ടി ടീം വീണ്ടും; ഒന്നിക്കുന്നത് ഹരിഹരന്റെ വമ്പൻ പ്രോജെക്ടിലൂടെ.

യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനെ നായകനാക്കി തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് പ്രശസ്ത സംവിധായകൻ ഹരിഹരൻ. മലയാളത്തിലെ നവോത്ഥാനത്തിന് തിരികൊഴുത്തിയ ഹാസ്യസാഹിത്യകാരന്‍ എന്ന വിശേഷണമുള്ള കലക്കത്തു കുഞ്ചൻ നമ്പ്യാരുടെ ജീവിത കഥയാണ് ഹരിഹരൻ സിനിമയാക്കുന്നത്. കുഞ്ചൻ നമ്പ്യാർ ആയി പൃഥ്വിരാജ് സുകുമാരൻ എത്തുമ്പോൾ മെഗാ സ്റ്റാർ മമ്മൂട്ടി മാർത്താണ്ഡ വർമ്മയായി അതിഥി വേഷത്തിലാണ് എത്തുന്നത്. ഈ കഴിഞ്ഞ ഏപ്രില്‍ 14ന് വിഷു ദിനത്തില്‍ ഈ ചിത്രത്തിന്റെ പൂജ ചെന്നൈയില്‍ വെച്ച് നടത്താൻ നിശ്ചയിച്ചിരിക്കെയാണ് കോവിഡ് 19 മൂലം ഇന്ത്യ ലോക്ക് ഡൗണിലായതും സിനിമാ വ്യവസായം തന്നെ പൂർണ്ണമായും നിശ്ചലമായതും. ഗോകുലം ഗോപാലൻ നിർമ്മിക്കാനിരുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് കെ.ജയകുമാര്‍ ആണ്. വർഷങ്ങൾക്കു മുൻപ് മോഹന്‍ലാലിനെ നായകനാക്കി സംവിധായകൻ ജയരാജ് കുഞ്ചന്‍ നമ്പ്യാര്‍ സിനിമ ചെയ്യുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു എങ്കിലും ആ പ്രൊജക്റ്റ് അന്ന് നടന്നില്ല.

ഇളയരാജ, റസൂല്‍ പൂക്കുട്ടി എന്നിവര്‍ കുഞ്ചൻ നമ്പ്യാർ എന്ന ചിത്രത്തിന്റെ അണിയറയിലുണ്ടാകുമന്നാണ് ഹരിഹരൻ കഴിഞ്ഞ വർഷം ഒരു മാധ്യമ അഭിമുഖത്തിൽ സൂചിപ്പിച്ചതു. മാത്തൂര്‍ പണിക്കര്‍, ദ്രോണമ്പള്ളി നായക്കര്‍ എന്നീ പ്രധാന കഥാപാത്രങ്ങളായും മലയാളത്തിലെ മുൻനിര താരങ്ങൾ എത്തുമെന്നാണ് സൂചന. നേരത്തെ പൃഥ്വിരാജിനെ നായകനാക്കി സ്യമന്തകം എന്ന ബിഗ് ബജറ്റ് ചിത്രം ഹരിഹരൻ പ്രഖ്യാപിച്ചിരുന്നു എങ്കിലും അത് നടക്കാതെ പോയി. സ്യമന്തകം മോഷ്ടിക്കപ്പെട്ടതില്‍ ശ്രീകൃഷ്ണന്‍ നിരപരാധിത്വം തെളിയിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഈ സിനിമയിലൂടെ ആവിഷ്കരിക്കാൻ ഹരിഹരൻ പ്ലാൻ ചെയ്തത്. വൺവേ ടിക്കറ്റ്, പോക്കിരി രാജ എന്നീ ചിത്രങ്ങളിൽ മമ്മൂട്ടിയും പൃഥ്വിരാജ് സുകുമാരനും മുൻപ് ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. അതുപോലെ മുന്നറിയിപ്പ് എന്ന മമ്മൂട്ടി ചിത്രത്തിലും പൃഥ്വിരാജ് അതിഥി വേഷത്തിൽ എത്തിയിട്ടുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.