Marana Mass Lyric Video Petta Superstar Rajinikanth
പേട്ട എന്ന കാർത്തിക് സുബ്ബരാജ്- രജനികാന്ത് ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക് വീഡിയോ ഇന്ന് റിലീസ് ചെയ്തു. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ ഈ ഗാനം റിലീസ് ചെയ്തു മിനിട്ടുകൾക്കകം സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറി കഴിഞ്ഞു. ആരും നൃതം വെച്ച് പോകുന്ന കട്ട ലോക്കൽ ഗാനമായി ആണ് അനിരുദ്ധ് ഈ ഗാനം ചിട്ട പെടുത്തിയിരിക്കുന്നത്. രജനികാന്തിന്റെ ഡയലോഗും ഈ ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരുന്നു. കാർത്തിക് സുബ്ബരാജ് തന്നെ രചനയും നിർവഹിച്ച ഈ മാസ്സ് ആക്ഷൻ ചിത്രം പൊങ്കൽ റിലീസ് ആയി ആണ് എത്തുക.
സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ഈ ചിത്രത്തിൽ വമ്പൻ താര നിരയാണ് അണിനിരക്കുന്നത്. മക്കൾ സെൽവൻ വിജയ് സേതുപതി, നവാസുദ്ധീന് സിദ്ദിഖി , ബോബി സിംഹ, സിമ്രാൻ, തൃഷ തുടങ്ങി ആരാധകരെ ആവേശം കൊള്ളിക്കുന്ന ഒരുപാട് താരങ്ങൾ ഈ ചിത്രത്തിൽ ഉണ്ട്. തിരു ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് വിവേക് ഹർഷൻ ആണ്. എന്തിരൻ 2 നേടുന്ന വമ്പൻ വിജയത്തിന് ശേഷം വരുന്ന ജനുവരിയിൽ രജനികാന്ത് പേട്ടയും ആയി എത്തുമ്പോൾ ആരാധകർ ഏറെ ആവേശത്തിലാണ്. വിന്റേജ് രജനികാന്തിനെ ആവും ഈ ചിത്രത്തിൽ കാണാൻ കഴിയുക എന്നാണ് സൂചന. ഈ അടുത്തകാലത്ത് നമ്മൾ കണ്ട അദ്ദേഹത്തിന്റെ ഏറ്റവും കിടിലൻ ലുക്ക് ആണ് പേട്ടയിൽ ഉള്ളത്. പിസ, ജിഗർത്തണ്ട. ഇരൈവി, മെർക്കുറി എന്നിവക്ക് ശേഷം കാർത്തിക് സുബ്ബരാജ് ഒരുക്കിയ ചിത്രമാണ് പേട്ട .
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.