[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഒടിയൻ തുടങ്ങുന്നത് മമ്മൂട്ടിയുടെ ശബ്ദത്തിൽ; ചിത്രത്തിന് വേണ്ടി ഡബ്ബ് ചെയ്തു മെഗാ സ്റ്റാർ..!

വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ എന്ന ബ്രഹ്മാണ്ഡ മോഹൻലാൽ ചിത്രം തുടങ്ങുന്നത് മമ്മൂട്ടിയുടെ വിവരണത്തോടെ. വർഷങ്ങൾക്കു മുൻപ് മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ പഴശ്ശി രാജ തുടങ്ങിയത് മോഹൻലാലിന്റെ ശബ്ദത്തിൽ ആണെങ്കിൽ ഇപ്പോൾ മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രത്തിൽ മമ്മൂട്ടി ആണ് കഥാ വിവരണം നടത്തുന്നത്. ഈ ചിത്രത്തിന് വേണ്ടി മമ്മൂട്ടി ഇന്ന് ഡബ്ബ് ചെയ്തു കഴിഞ്ഞു. മമ്മൂട്ടിയുമൊത്തു ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നുളള ചിത്രം സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെ സോഷ്യൽ മീഡിയയിൽ പങ്കു വെക്കുകയും ചെയ്തു. മമ്മൂട്ടിയുടെ ഗംഭീര ശബ്ദത്തിൽ തന്നെ ഒടിയൻ തുടങ്ങാൻ സാധിക്കുന്നത് വലിയ ഭാഗ്യം ആണെന്നും ഒരു സ്വപ്നം കൂടി പൂവണിഞ്ഞു എന്നും ശ്രീകുമാർ മേനോൻ പറയുന്നു.

വരുന്ന ഡിസംബർ പതിനാലിന് ലോകം മുഴുവൻ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. ഹരികൃഷ്ണൻ രചന നിർവഹിച്ച ഈ ചിത്രത്തിൽ മഞ്ജു വാര്യർ, പ്രകാശ് രാജ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. നാളെയാണ് ഈ ചിത്രത്തിന്റെ സെൻസറിങ് നടക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അധികം വൈകാതെ തന്നെ ഒടിയന്റെ ഓഡിയോ ലോഞ്ചും ഉണ്ടാകും. മലയാള സിനിമ കണ്ട എക്കാലത്തെയും ഏറ്റവും വലിയ റിലീസ് ആയാവും ഈ ചിത്രം എത്തുക. ഇതിന്റെ തെലുങ്ക് ഡബ്ബിങ് വേർഷനും മലയാളത്തിനൊപ്പം തന്നെ റിലീസ് ചെയ്യും. ഫാൻസ്‌ ഷോസിന്റെ എണ്ണത്തിൽ ഇപ്പോൾ തന്നെ റെക്കോർഡ് ഇട്ട ഈ ചിത്രം ഇന്ത്യയിൽ തന്നെ സിനിമാ പ്രേമികൾ ഏറ്റവും അധികം കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാമതും എത്തിയിരുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

7 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

7 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.