ഇന്ത്യൻ സിനിമയിലെ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനൊരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. ഈ വരുന്ന മെയ് ഇരുപതിന് ആഗോള റിലീസായെത്താൻ പോകുന്ന ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അത് കൂടാതെ തന്നെ ഇതിലെ ഗാനങ്ങളും മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയെടുത്തത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ പുതിയ ഗാനം കൂടി റിലീസ് ചെയ്തിരിക്കുകയാണ്. അങ്ങനെ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനമാലപിച്ചിരിക്കുന്നത് സിതാര കൃഷ്ണകുമാറും രചിച്ചിരിക്കുന്നത് ബി കെ ഹരിനാരായണനുമാണ്. ഗോപി സുന്ദർ ഈണം നൽകിയിരിക്കുന്ന ഈ ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഒരിക്കൽ കൂടി ക്ലാസിക്കൽ നൃത്ത ചുവടുകളുമായി മഞ്ജു വാര്യരെത്തുന്ന ഗാനമാണിതെന്ന സൂചനയാണ് ഇപ്പോൾ വന്നിരിക്കുന്ന വീഡിയോ നമ്മുക്ക് തരുന്നത്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം പ്രശാന്ത് ദാസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ, സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, ബേസിൽ ജോസഫ്, കാളിദാസ് ജയറാം, അജു വർഗീസ്, സേതുലക്ഷ്‌മി, ഷായ്‌ലി കിഷൻ, എസ്ഥേർ അനിൽ തുടങ്ങിയവരുമഭിനയിച്ചിട്ടുണ്ട്. റാം സുരീന്ദർ, ഗോപി സുന്ദർ, ജേക്സ് ബിജോയ് എന്നിവർ ചേർന്ന് സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചതും സന്തോഷ് ശിവൻ തന്നെയാണ്. സന്തോഷ് ശിവൻ, അജിൽ എസ് എം എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് രഞ്ജിത്ത് ടച് റിവറാണ്. സയൻസ് ഫിക്ഷനും ഫാന്റസിയും കോമെടിയും ആക്ഷനുമെല്ലാമിടകലർത്തിയാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നതെന്നാണ് ഇതിന്റെ ട്രൈലെർ സൂചിപ്പിക്കുന്നത്.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.