നാല് വർഷം മുൻപ് റിലീസ് ചെയ്ത ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളുടെ കഥാപാത്രം അവതരിപ്പിച്ചു കൊണ്ട് മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ബാലതാരം ആണ് അനശ്വര രാജൻ. അതിനു ശേഷം എവിടേ എന്ന ചിത്രം ചെയ്ത അനശ്വര, കേരളം മുഴുവൻ പോപ്പുലർ ആവുന്നത് തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെ നായികാ വേഷം ചെയ്തു കൊണ്ടാണ്. പിന്നീട് ജിബു ജേക്കബ് ഒരുക്കിയ ആദ്യ രാത്രി, ദിലീപ് നായകനായ മൈ സാന്റാ, കാവ്യാ പ്രകാശ് ഒരുക്കിയ വാങ്ക് എന്നീ ചിത്രങ്ങളിലൂടെ അനശ്വര പ്രേക്ഷകരുടെ കയ്യടി നേടിയെടുത്തു. ഇപ്പോഴിതാ, ബോളിവുഡ് സൂപ്പർ താരം ജോൺ എബ്രഹാം മലയാളത്തിൽ ആദ്യമായി നിർമ്മിക്കുന്ന മൈക്ക് എന്ന ചിത്രത്തിലും നായികയായി എത്തുന്നത് അനശ്വര രാജൻ ആണ്. ആ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ലോഞ്ചിന് എത്തിയ അനശ്വരയുടെ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.
വളരെ മോഡേൺ ആയാണ് അനശ്വര ഇതിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിഷ്ണു പ്രസാദ് സംവിധാനം ചെയ്ത മൈക്ക് എന്ന ചിത്രത്തിൽ . നവാഗതനായ രഞ്ജിത്ത് സജീവന്‍ ആണ് നായകനായി എത്തുന്നത്. രഞ്ജിത്ത് സജീവന്‍, അനശ്വര രാജന്‍ എന്നിവർക്ക് പുറമെ ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിറാം, സിനി അബ്രഹാം എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ആഷിക് അക്ബര്‍ അലിയാണ്. ഇത് കൂടാതെ റാങ്കി എന്ന തമിഴ് ചിത്രത്തിലും തണ്ണീർ മത്തൻ ദിനങ്ങൾ ഒരുക്കിയ ഗിരീഷിന്റെ രണ്ടാമത്തെ ചിത്രമായ സൂപ്പർ ശരണ്യയിലും അനശ്വര രാജൻ അഭിനയിക്കുന്നുണ്ട്. ഏതായാലും സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഈ നടിക്ക് ഇപ്പോൾ വലിയ പ്രേക്ഷക ശ്രദ്ധയാണ് ലഭിക്കുന്നത്.
ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി" ജനുവരി രണ്ടിന്…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയിലെ ആദ്യ ഗാനം പുറത്ത്.…
ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും, ചോരത്തിളപ്പിലും,ബുദ്ധിയും, കൗശലവും,ആളും അർത്ഥവും കൊണ്ടു നേരിട്ട ഒരു മനുഷ്യനുണ്ട് - കടുവാക്കുന്നേൽ കുറുവച്ചൻ.മധ്യ തിരുവതാംകൂറിലെ മീനച്ചിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യ 44 ന്റെ ടൈറ്റിൽ ടീസർ റിലീസായി. റെട്രോ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ക്രിസ്തുമസ് ദിനത്തിൽ…
ക്രിസ്തുമസ് റിലീസ് ചിത്രങ്ങളിൽ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായിമാറിയിരിക്കുകയാണ് സുരാജ് വെഞ്ഞാറമ്മൂട് നായകനായെത്തിയ എക്സ്ട്രാ ഡീസന്റ് മൂവി. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുക്കിയ…
ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീത സംവിധായകരിൽ ഒരാളാണ് സുഷിൻ ശ്യാം. ട്രെൻഡ് സെറ്റർ ആയ ഗാനങ്ങളാണ് സുഷിൻ…
This website uses cookies.