മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ റിലീസ് ആവാൻ ഒരുങ്ങുകയാണ് മലയാള സിനിമയുടെ ചക്രവർത്തിയായ മോഹൻലാലിന്റെ പുതിയ ചിത്രമായ ഒടിയൻ. കേരളത്തിൽ മാത്രമല്ല, കേരളത്തിന് പുറത്തും ഇന്ത്യക്കു പുറത്തുമെല്ലാം ഒരു മലയാള സിനിമ നേടുന്ന ഏറ്റവും വലിയ റിലീസ് ആയിരിക്കും ഒടിയൻ എടുക്കുക. ബുക്കിംഗ് ഓപ്പൺ ചെയ്തപ്പോൾ തന്നെ കേരളത്തിൽ ഉള്ള ഒട്ടു മിക്ക പ്രമുഖ കേന്ദ്രങ്ങളിലെയും ടിക്കറ്റുകൾ സോൾഡ് ഔട്ട് ആയി. ഇന്ത്യക്കു പുറത്തു 32 രാജ്യങ്ങളിൽ ആയാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ രാജ്യങ്ങൾ, ഗൾഫ് രാജ്യങ്ങൾ, ഓസ്ട്രേലിയ, ന്യൂസീലൻഡ് തുടങ്ങി ലോകമെമ്പാടും ഈ ചിത്രം എത്തുകയാണ്. ഇപ്പോഴിതാ ഒടിയനെ സ്വാഗതം ചെയ്തു കൊണ്ട് അമേരിക്കൻ മലയാളികളുടെ ഒരു വീഡിയോ എത്തിയിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഈ വിഡിയോയിൽ അമേരിക്കൻ മലയാളികളും അവിടെയുള്ള സിനിമാ പ്രേമികളും തങ്ങൾ ഈ ചിത്രം കാണാൻ കാത്തിരിക്കുകയാണ് എന്നും മോഹൻലാൽ ചിത്രങ്ങൾ തങ്ങൾക്കു എന്നും എപ്പോഴും പ്രീയപെട്ടതു തന്നെയാണെന്നും പറയുന്നു. കുട്ടികളും മുതിർന്നവരും യുവതീ യുവാക്കളും എല്ലാം ഒരേ സ്വരത്തിൽ പറയുന്നത് തങ്ങൾ ഒടിയനെ കാണാൻ കാത്തിരിക്കുകയാണ് എന്നാണ്. തങ്ങളുടെ സ്വന്തം ലാലേട്ടന് അവർ എല്ലാ ആശംസകളും അറിയിക്കുന്നും ഉണ്ട്. അമേരിക്കയിൽ ഒരു മലയാള സിനിമയ്ക്കു കിട്ടുന്ന ഏറ്റവും വലിയ റിലീസ് ആണ് ഒടിയൻ നേടുന്നത്. ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണൻ രചിച്ച ഈ ഫാന്റസി ത്രില്ലെർ സംവിധാനം ചെയ്തത് വി എ ശ്രീകുമാർ മേനോനും നിർമ്മിച്ചത് ആന്റണി പെരുമ്പാവൂരും ആണ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ഈ ചിത്രം ഡിസംബർ പതിനാലിന് റിലീസ് ചെയ്യും.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.