[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ഒടിയനെ വരവേൽക്കാൻ ജയറാമിന്റെ നായികയും; ഒടിയൻ സ്‌പെഷ്യൽ ടീഷർട്ട് അണിഞ്ഞ് സുരഭി സന്തോഷ്..!

മോഹൻലാൽ എന്ന മലയാളത്തിലെ എക്കാലത്തെയും വലിയ താരം മലയാളികളുടെ ഇടയിൽ ഉള്ള തന്റെ അവിശ്വസനീയമായ സ്വാധീനം ഒരിക്കൽ കൂടി കാണിച്ചു തരികയാണ് .  പുതിയ ചിത്രമായ ഒടിയൻ വരുന്ന ഡിസംബർ പതിനാലിന് ആണ് റിലീസ് ചെയ്യാൻ പോകുന്നത്. എന്നാൽ റിലീസിന് ഇനിയും ദിവസങ്ങൾ ശേഷിക്കെ ഒടിയൻ മാനിയ കേരളം കീഴടക്കുകയാണ് എന്ന് പറയാം . അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു 24 മണിക്കൂറിനകം പ്രധാന കേന്ദ്രങ്ങളിൽ ഉള്ള എല്ലാ ഷോകളും സോൾഡ് ഔട്ട് ആയി എന്ന് മാത്രമല്ല, എക്സ്ട്രാ ഷോകൾ ഇപ്പോഴേ കൂട്ടിച്ചേർക്കുകയാണ്. അതോടൊപ്പം ഇപ്പോൾ കേരളത്തിലെ യുവതീ യുവാക്കൾക്കും കുട്ടികൾക്കും ഇടയിൽ ട്രെൻഡ് ആവുന്നത് ഒടിയൻ സ്പെഷ്യൽ ടീഷർട്ടുകൾ ആണ്. ഇവർക്കൊപ്പം സിനിമാ താരങ്ങളും ഈ ചിത്രത്തെ വരവേൽക്കാൻ കാത്തിരിക്കുകയാണ്. കുട്ടനാടൻ മാർപ്പാപ്പ, കിനാവള്ളി എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ സുരഭി സന്തോഷ് ഒടിയൻ ടീഷർട് അണിഞ്ഞു നിൽക്കുന്ന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ജയറാം ചിത്രമായ ഗ്രാൻഡ് ഫാദറിലും സുരഭി ആണ് നായിക.                                                                                                                           

ഒടിയൻ എന്ന ചിത്രത്തിലെ മോഹൻലാലിനെ പടമുള്ള ഈ ടീഷർട്ടുകൾ ചൂടപ്പം പോലെയാണ് വിപണിയിൽ വിട്ടു പോകുന്നത്. ഒടിയൻ സ്പെഷ്യൽ മൊബൈൽ കവറുകൾ, ട്രാക്ക് സ്യൂട്ടുകൾ , ഒടിയൻ മാലകൾ, ഒടിയൻ ആം ബാൻഡ് തുടങ്ങി ഒട്ടേറെ ഒടിയൻ സ്പെഷ്യൽ ഐറ്റംസ് വിപണിയിൽ സുലഭമാണെന്നു മാത്രമല്ല എല്ലാത്തിനും വമ്പൻ വിൽപ്പനയാണ് ലഭിക്കുന്നത്. ഇതിനെല്ലാം പുറമെ എയർടെൽ ആയി ചേർന്ന് ഒടിയൻ ടീം പുറത്തിറക്കിയ ഒടിയൻ സ്പെഷ്യൽ ഫോർജി സിം കാർഡുകൾക്കും വമ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. അഡ്വാൻസ് ബുക്കിങ്ങിൽ മലയാള സിനിമയിലെ ചരിത്രം തിരുത്തിക്കുറിക്കുകയാണ് ഈ മോഹൻലാൽ ചിത്രമിപ്പോൾ. വി എ ശ്രീകുമാർ മേനോൻ ഒരുക്കിയ ഈ ചിത്രത്തിന്റെ ഗ്ലോബൽ ലോഞ്ച് നാളെ ദുബായിൽ വെച്ച് നടക്കും. മോഹൻലാൽ, ശ്രീകുമാർ മേനോൻ, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, രചയിതാവ് ഹരികൃഷ്ണൻ, സംഘട്ടന സംവിധാനം നിർവഹിച്ച പീറ്റർ ഹെയ്‌ൻ, നായിക മഞ്ജു വാര്യർ തുടങ്ങി ഒടിയൻ ടീം മുഴുവനും നാളെ അവിടെ ഉണ്ടാകും.

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

2 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

2 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.