[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Videos

ഒടിയനെ കാത്തു അമേരിക്കൻ മലയാളികളും സിനിമാ പ്രേമികളും; വീഡിയോ വൈറൽ ആവുന്നു..!

മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ റിലീസ് ആവാൻ ഒരുങ്ങുകയാണ് മലയാള സിനിമയുടെ ചക്രവർത്തിയായ മോഹൻലാലിന്റെ പുതിയ ചിത്രമായ ഒടിയൻ. കേരളത്തിൽ മാത്രമല്ല, കേരളത്തിന് പുറത്തും ഇന്ത്യക്കു പുറത്തുമെല്ലാം ഒരു മലയാള സിനിമ നേടുന്ന ഏറ്റവും വലിയ റിലീസ് ആയിരിക്കും ഒടിയൻ എടുക്കുക. ബുക്കിംഗ് ഓപ്പൺ ചെയ്തപ്പോൾ തന്നെ കേരളത്തിൽ ഉള്ള ഒട്ടു മിക്ക പ്രമുഖ കേന്ദ്രങ്ങളിലെയും ടിക്കറ്റുകൾ സോൾഡ് ഔട്ട് ആയി. ഇന്ത്യക്കു  പുറത്തു 32 രാജ്യങ്ങളിൽ ആയാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ രാജ്യങ്ങൾ, ഗൾഫ് രാജ്യങ്ങൾ, ഓസ്ട്രേലിയ, ന്യൂസീലൻഡ് തുടങ്ങി ലോകമെമ്പാടും ഈ ചിത്രം എത്തുകയാണ്. ഇപ്പോഴിതാ ഒടിയനെ സ്വാഗതം ചെയ്തു കൊണ്ട് അമേരിക്കൻ മലയാളികളുടെ ഒരു വീഡിയോ എത്തിയിരിക്കുകയാണ്.                                                                    
സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഈ വിഡിയോയിൽ അമേരിക്കൻ മലയാളികളും അവിടെയുള്ള സിനിമാ പ്രേമികളും തങ്ങൾ ഈ ചിത്രം കാണാൻ കാത്തിരിക്കുകയാണ് എന്നും മോഹൻലാൽ ചിത്രങ്ങൾ തങ്ങൾക്കു എന്നും എപ്പോഴും പ്രീയപെട്ടതു തന്നെയാണെന്നും പറയുന്നു. കുട്ടികളും മുതിർന്നവരും യുവതീ യുവാക്കളും എല്ലാം ഒരേ സ്വരത്തിൽ പറയുന്നത് തങ്ങൾ ഒടിയനെ കാണാൻ കാത്തിരിക്കുകയാണ് എന്നാണ്. തങ്ങളുടെ സ്വന്തം ലാലേട്ടന് അവർ എല്ലാ  ആശംസകളും അറിയിക്കുന്നും ഉണ്ട്. അമേരിക്കയിൽ ഒരു മലയാള സിനിമയ്ക്കു കിട്ടുന്ന ഏറ്റവും വലിയ റിലീസ് ആണ് ഒടിയൻ നേടുന്നത്. ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണൻ രചിച്ച ഈ ഫാന്റസി ത്രില്ലെർ സംവിധാനം ചെയ്തത് വി എ ശ്രീകുമാർ മേനോനും നിർമ്മിച്ചത് ആന്റണി പെരുമ്പാവൂരും ആണ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ഈ ചിത്രം ഡിസംബർ പതിനാലിന് റിലീസ് ചെയ്യും. 

                                                    

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

7 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

7 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.