[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

റിലീസിന് ഒരാഴ്ച മുൻപുള്ള തിരക്ക് കണ്ടു ഞെട്ടി രാഗം ഉടമ; ഒടിയൻ കൊടുങ്കാറ്റാവുന്നു..!

മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാൽ നായകനായ ഒടിയൻ വരുന്ന ഡിസംബർ പതിനാലിന് ആണ് ലോകം മുഴുവൻ റിലീസ് ചെയ്യുന്നത്. എന്നാൽ റിലീസിന് ഒരാഴ്ച മുൻപ്  തന്നെ ഒടിയൻ കേരളത്തിൽ മുഴുവൻ ഹൗസ്ഫുൾ ഷോകൾ രജിസ്റ്റർ ചെയ്യുകയാണ്. ഇന്ന് രാവിലെ പത്തു മണിക്കാണ് തൃശൂരിലെ രാഗം തിയേറ്ററിൽ ഒടിയൻ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചത്. എന്നാൽ അതിനു മണിക്കൂറുകൾക്കു മുൻപ് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാൻ വന്നവരെ കൊണ്ട് തിയേറ്റർ പരിസരം നിറഞ്ഞു കവിഞ്ഞു. ഒരു ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ്  ദിവസം പോലും കാണാത്ത തിരക്ക് ആണ് ഈ മോഹൻലാൽ ചിത്രത്തിന്റെ ടിക്കറ്റ് ബുക്ക് ചെയ്യാൻ കാണുന്നത്. ഒരാഴ്ച മുൻപേ ഉള്ള ഈ തിരക്ക് കണ്ടു രാഗം തിയേറ്റർ ഉടമ തന്നെ ഞെട്ടിയിരിക്കുകയാണ്.


അഡ്വാൻസ് ബുക്കിങ്ങിനു ഉള്ള തിരക്ക് നിയന്ത്രിക്കാൻ പോലീസ് എത്തുന്ന കാഴ്ച അപൂർവവും വിസ്മയകരവുമാണെന്നു മാത്രമേ പറയാൻ പറ്റു. തൃശൂർ തന്നെയുള്ള മറ്റു തീയേറ്ററുകളിൽ എല്ലാം  ഇന്നലെ മുതൽ അഡ്വാൻസ് ബുക്കിംഗ് തുടങ്ങുകയും അവിടെയെല്ലാം ഏകദേശം എല്ലാ ഷോകളും സോൾഡ് ഔട്ട് ആവാറായി കഴിഞ്ഞു. അതിനു ശേഷമാണു രാഗത്തിൽ ഈ തിരക്ക് കാണുന്നത് എന്നത് അത്ഭുതകരമാണ്. മലയാള സിനിമയുടെ ചരിത്രത്തിലും, കേരളത്തിന്റെ ചരിത്രത്തിലും ഒരു സിനിമയ്ക്കു റിലീസിന് ഒരാഴ്ച മുൻപേ അഡ്വാൻസ് ബുക്കിങ്ങിനു ഇത്ര വലിയ തിരക്ക് അനുഭവപ്പെട്ടിട്ടില്ല. മോഹൻലാൽ എന്ന നടനവിസ്മയത്തിന്റെ കേരളത്തിലെ അമ്പരപ്പിക്കുന്ന താരമൂല്യം ഒരിക്കൽ കൂടി തെളിയിക്കുന്ന കാഴ്ചകൾ ആണ് കേരളം മുഴുവൻ ഇപ്പോൾ നമ്മുക്ക് കാണാൻ സാധിക്കുന്നത്. കേരളത്തിലെ ഏറ്റവും മികച്ച തീയേറ്ററുകളിൽ ഒന്നാണ് തൃശൂരിലെ രാഗം തിയേറ്റർ. 

webdesk

Recent Posts

ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത ! വിളമ്പരയാത്രയുമായി ‘പെരുമാനി’ കൂട്ടർ

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പെരുമാനി'…

10 hours ago

ജനപ്രിയ എന്റർറ്റൈനറുടെ വമ്പൻ തിരിച്ചു വരവ്; മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ അഞ്ചു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ് ഓഫീസിലും മിന്നുന്ന…

2 days ago

സണ്ണി വെയ്ൻ-വിനയ് ഫോർട്ട്‌ ചിത്രം ‘പെരുമാനി’യുടെ ട്രെയിലർ പുറത്തിറക്കി ടൊവിനോ തോമസ്

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പെരുമാനി'യുടെ ട്രെയിലർ പുറത്തിറങ്ങി. കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും…

3 days ago

ഹൗസ്ഫുൾ ഷോകളുമായി കളം നിറഞ്ഞ് ജനപ്രിയ നായകന്റെ പവി കെയർ ടേക്കർ

https://youtu.be/BByOSYKXwY0 വിനീത് കുമാറിന്റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം “പവി കെയർ ടേക്കർ” ന്റെ മഹാ വിജയമാണ് ഇപ്പോൾ…

3 days ago

”പെരുമാനീലെ കലഹങ്ങൾ തുടങ്ങണതും തീർപ്പാക്കണതും ഇവിടെന്നാ”: ‘പെരുമാനി’ റിലീസിന് ഒരുങ്ങുന്നു

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ്…

5 days ago

ബോക്സ് ഓഫീസിൽ ജനപ്രിയ തരംഗം; കുടുംബ പ്രേക്ഷകർ പവി കെയർ ടേക്കറേ ഏറ്റെടുത്തു.

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ റീലിസ് ആയി രണ്ടു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ്…

5 days ago

This website uses cookies.