[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

വിസ്മയിപ്പിക്കുന്ന അഡ്വാൻസ് ബുക്കിംഗ് നേടി ഒടിയൻ; റിലീസിന് ഒരാഴ്ച മുൻപേ സോൾഡ് ഔട്ട് ആയി ഷോകൾ..!

കഴിഞ്ഞ ദിവസമാണ് മോഹൻലാൽ ചിത്രമായ ഒടിയന്റെ അഡ്വാൻസ് ബുക്കിംഗ് കേരളത്തിൽ ആരംഭിച്ചത്. കേരളത്തിന് പുറത്തു ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിലും ഗൾഫ് രാജ്യങ്ങളിലും ഒടിയൻ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരുന്നു. വിസ്മയിപ്പിക്കുന്ന അഡ്വാൻസ് ബുക്കിംഗ് ആണ് ഈ ചിത്രം ഇപ്പോൾ നേടിയെടുക്കുന്നത് എന്ന് പറയാം. 24 മണിക്കൂർ കൊണ്ട് കേരളത്തിൽ ഒരുപാട് സ്ഥലത്തു  ഷോകൾ സോൾഡ് ഔട്ട് ആയി കഴിഞ്ഞു. പല സ്ഥലത്തും എല്ലാ ഷോകളും ഹൗസ്ഫുൾ ആവുന്നതിന്റെ  വക്കിലാണ് എത്തി നിൽക്കുന്നത്. മാത്രമല്ല ചില സ്ഥലങ്ങളിൽ ഒരാഴ്ച മുൻപ് തന്നെ അഭൂതപൂർവമായ ബുക്കിംഗ് കണക്കിലെടുത്തു എക്ട്രാ ഷോകൾ ചേർത്ത് കഴിഞ്ഞു.

കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, കോട്ടയം, ഇടപ്പള്ളി,  എടപ്പാൾ,എന്നിവിടങ്ങളിലും കേരളത്തിലെ കാർണിവൽ സ്‌ക്രീനുകളിലുമെല്ലാം അവിശ്വസനീയമായ ബുക്കിംഗ് ആണ് നടക്കുന്നത്. കേരളത്തിന് പുറത്തു ബാംഗ്ലൂർ, ചെന്നൈ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലും വമ്പൻ ബുക്കിംഗ് ആണ് ഈ ചിത്രം നേടുന്നത്. ലോകം മുഴുവൻ ആയി നാനൂറിൽ അധികം ഫാൻസ്‌ ഷോകൾ ആണ് നടക്കാൻ പോകുന്നത്. ദിവസങ്ങൾക്കുള്ളിൽ കേരളത്തിൽ മാത്രം ഫാൻസ്‌ ഷോകളുടെ എണ്ണം നാനൂറു കവിയും. ഡിസംബർ പതിനാലിന് ആണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. രാവിലെ നാല് മണി മുതൽ ഈ ചിത്രത്തിന്റെ ഷോകൾ കേരളത്തിൽ ആരംഭിക്കും. ആദ്യ ദിനം കേരളം കണ്ട ഏറ്റവും വലിയ ബോക്സ് ഓഫീസ് ഓപ്പണിങ് ആവും ഈ ചിത്രം നേടിയെടുക്കുക എന്നത് ഉറപ്പാണ്. മോഹൻലാൽ, മഞ്ജു വാര്യർ, പ്രകാശ് രാജ് എന്നിവർ അഭിനയിച്ച ഈ ഫാന്റസി ത്രില്ലെർ രചിച്ചത് ഹരികൃഷ്ണനും സംവിധാനം ചെയ്തത് വി എ ശ്രീകുമാർ മേനോനും ആണ്. ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

webdesk

Recent Posts

തീയറ്ററുകളിൽ ചിരിയോളം തീർത്തു പവി കെയർ ടേക്കർ

പവി കെയർ ടേക്കറിലൂടെ മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകൻ വമ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ…

13 hours ago

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ

'അനുരാഗ കരിക്കിൻ വെള്ളം', 'ഉണ്ട', 'ലവ്', 'തല്ലുമാല' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ…

13 hours ago

ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത ! വിളമ്പരയാത്രയുമായി ‘പെരുമാനി’ കൂട്ടർ

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പെരുമാനി'…

1 day ago

ജനപ്രിയ എന്റർറ്റൈനറുടെ വമ്പൻ തിരിച്ചു വരവ്; മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ അഞ്ചു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ് ഓഫീസിലും മിന്നുന്ന…

3 days ago

സണ്ണി വെയ്ൻ-വിനയ് ഫോർട്ട്‌ ചിത്രം ‘പെരുമാനി’യുടെ ട്രെയിലർ പുറത്തിറക്കി ടൊവിനോ തോമസ്

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പെരുമാനി'യുടെ ട്രെയിലർ പുറത്തിറങ്ങി. കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും…

4 days ago

ഹൗസ്ഫുൾ ഷോകളുമായി കളം നിറഞ്ഞ് ജനപ്രിയ നായകന്റെ പവി കെയർ ടേക്കർ

https://youtu.be/BByOSYKXwY0 വിനീത് കുമാറിന്റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം “പവി കെയർ ടേക്കർ” ന്റെ മഹാ വിജയമാണ് ഇപ്പോൾ…

4 days ago

This website uses cookies.