പ്രശസ്ത തെന്നിന്ത്യൻ നായികാ താരമായ അമലാ പോൾ കേന്ദ്രകഥാപാത്രമായി വരുന്ന ടീച്ചർ എന്ന ചിത്രത്തിന്റെ ട്രയ്ലർ ആണ് ഇപ്പോൾ ഡോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാവുന്നത്. ഈ ചിത്രത്തിന്റെ ട്രെയിലർ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനാണ് ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തത്. ദേവികയെന്ന സ്കൂൾ ടീച്ചർ കഥാപാത്രത്തെയാണ് അമല പോൾ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന് നേരിടേണ്ടി വരുന്ന അസാധാരണമായ പ്രതിസന്ധിയും അതിനെ ദേവിക എങ്ങനെ അതിജീവിക്കുന്നു എന്നതുമാണ് ഈ ചിത്രം നമ്മുടെ മുന്നിലെത്തിക്കുക എന്ന സൂചനയാണ് ഈ ട്രെയിലർ നൽകുന്നത്. അമല പോളിന്റെ ഗംഭീര പ്രകടനമായിരിക്കും നമ്മൾ കാണാൻ പോകുന്നിതെന്നും ട്രയ്ലർ സൂചിപ്പിക്കുന്നുണ്ട്.
നട്ട്മഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വരുൺ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ് എന്നിവരും വി റ്റി വി ഫിലിംസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിവേകാണ്. അതിരൻ എന്ന ഫഹദ് ഫാസിൽ ചിത്രമൊരുക്കി ശ്രദ്ധ നേടിയ വിവേക് ഒരുക്കിയ ടീച്ചർ, ഡിസംബർ രണ്ടാം തീയതിയാണ് റിലീസ് ചെയ്യുക. പി വി ഷാജി കുമാർ, വിവേക് എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചത് അനു മൂത്തേടത്ത് ആണ്. വിനായക് ശശികുമാർ, അൻവർ അലി, യുഗഭാരതി എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ് ആണ് സംഗീതം പകർന്നത്. ആദ്യാവസാനം പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ സാധ്യതയുള്ള ഒരു ചിത്രമായിരിക്കും ടീച്ചർ എന്ന ഫീലാണ് ഈ ട്രയ്ലർ നമുക്ക് നൽകുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.