അമല പോൾ ആദ്യമായി നിർമാതാവ് കൂടിയാകുന്ന ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലർ ചിത്രം കാടവെറിലെ ട്രെയിലർ പുറത്തിറങ്ങി. അനൂപ് പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡോ. ഭദ്ര എന്ന പൊലീസ് സർജനായാണ് അമല പോൾ എത്തുന്നത്. ഉദ്വെഗഭരിതമായ രംഗങ്ങളും ട്വിസ്റ്റുകളും കോർത്തിണക്കിയുള്ള ഒരു ക്രൈം ത്രില്ലറായിരിക്കും കാടവെറെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഇതുവരെ അമല ചെയ്ത വേഷങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്ന കഥാപാത്രമായിരിക്കും ഡോ. ഭദ്രയെന്നും ട്രെയിലർ വ്യക്തമാക്കുന്നു. ഒരു തുമ്പും കൊലപാതകി അവശേഷിപ്പിച്ചില്ലെങ്കിലും, ദുരൂഹതകൾ മാറ്റി ഭദ്ര കേസ് തീർപ്പാക്കുന്നതാണ് കഥാതന്തു. കൊലപാതകത്തിൽ നിന്നും തന്നെ തടയാനായി വെല്ലുവിളിക്കുന്ന കൊലയാളിയുടെ വികലമായ ശബ്ദത്തോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. ചെയ്ത കുറ്റങ്ങൾ ഏറ്റുപറയുന്ന കൊലപാതകിയിൽ നിന്നും വ്യത്യസ്തനായി, ചെയ്യാനിരിക്കുന്ന കൊലപാതകങ്ങൾക്ക് മാപ്പ് പറയുന്ന പ്രതിനായകനാണ് കാടവെറിൽ ഉള്ളതെന്നും ട്രെയിലറിലെ രംഗങ്ങൾ പറയുന്നു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ ഹരീഷ് ഉത്തമൻ, മുനിഷ്കാന്ത്, അതുല്യ രവി, റിത്വിക, വിനോദ് സാഗർ, ജയ റാവു, പശുപതി, വേലു പ്രഭാകർ എന്നിവരും നിർണായക വേഷങ്ങൾ ചെയ്യുന്നു. നൈറ്റ് ഡ്രൈവ്, പത്താം വളവ് തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവ് അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കുന്നത്. കേരളത്തിൽ നടന്ന ചില യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് കഥ. സാൻ ലോകേഷ് എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹകൻ അരവിന്ദ് സിംഗ് ആണ്. രഞ്ജിൻ രാജ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. ഓഗസ്റ്റ് 12ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ കാടവെർ നേരിട്ട് റിലീസിനെത്തും.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.