തെലുങ്കു സിനിമയിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുൻ. തെന്നിന്ത്യ മുഴുവൻ വലിയ ആരാധക വൃന്ദമുള്ള ഈ നടൻ ഒരു കാരണത്താൽ അല്ലെങ്കിൽ മറ്റൊരു കാരണത്താൽ എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ്. തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുഷ്പ എന്ന ചിത്രമാണ് അല്ലു അർജുന്റെ അടുത്ത റിലീസ്. അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്‌മിക മന്ദനാ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം ഡിസംബറിൽ ആവും റിലീസ് ചെയ്യുക. രണ്ടു ഭാഗങ്ങൾ ആയി പുറത്തു വരുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗം ആണ് ഡിസംബറിൽ എത്തുക. ഇപ്പോഴിതാ ഒരു ദോശ കഴിച്ചതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ നിറയുകയാണ് അല്ലു അർജുൻ. അപ്രതീക്ഷിതമായി അല്ലു അർജുൻ എന്ന സൂപ്പർ താരം എത്തിയതിന്റെ ആശ്ചര്യത്തിലാണ് ആന്ധ്രപ്രദേശിലെ ഒരു തട്ടുകടയുടെ ഉടമ. പുഷ്പയുടെ ലൊക്കേഷനിലേക്കുള്ള യാത്രക്കിടെയാണ് അല്ലു അർജുൻ ഒരു തട്ടുകട സന്ദർശിച്ചത്.
ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ മരെഡുമില്ലി വനമേഖലയിലായിരുന്നു പുഷ്പയുടെ അവസാന ഘട്ട ഷൂട്ടിംഗ്. അങ്ങോട്ടുള്ള യാത്രക്കിടയിലാണ് വഴിയരികിലെ തട്ട് കടയിൽ അല്ലു അർജുൻ ഇറങ്ങിയത്. സൂപ്പർ താരത്തെ മുന്നിൽ കണ്ട് അമ്പരന്ന ഹോട്ടൽ ഉടമയെ വീണ്ടും ഞെട്ടിച്ചുകൊണ്ട് അല്ലു അർജുൻ ഒരു ദോശയും ഓർഡർ ചെയ്തു. എന്നാൽ ദോശ കഴിച്ചു പോകാൻ ഒരുങ്ങിയ അല്ലു അർജുൻ പണം നൽകിയപ്പോൾ കടയുടമ അത് വാങ്ങാൻ തയ്യാറായില്ല. അവസാനം അല്ലു അർജുൻ നിർബന്ധിച്ചാണ് അദ്ദേഹം പണം വാങ്ങിയത്. ആയിരം രൂപയാണ് അല്ലു അർജുൻ തട്ടുകടയുടെ ഉടമയ്ക്ക് നൽകിയത് എന്ന് മാത്രമല്ല അദ്ദേഹത്തോട് വിശേഷങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞതിനു ശേഷമാണു അല്ലു അർജുൻ അവിടെ നിന്ന് യാത്ര തുടർന്നത്. കടയുടമയുടെ സാമ്പത്തിക സ്ഥിതി മോശമാണെന്നു അറിഞ്ഞപ്പോൾ അദ്ദേഹത്തോട് ഹൈദരാബാദിലേക്ക് വരാനും അവിടെ ജോലി കണ്ടെത്താൻ സഹായിക്കാമെന്നുമായിരുന്നു അല്ലു അർജുന്റെ മറുപടി. അതിന്റെ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.