മലയാളത്തിന്റെ യുവ താരം ടോവിനോ തോമസ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമെന്ന വിശേഷണവുമായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബേസിൽ ജോസഫാണ്. കുഞ്ഞി രാമായണം, ഗോദ എന്നെ ഹിറ്റുകൾക്കു ശേഷം ബേസിൽ ഒരുക്കുന്ന ചിത്രമാണ് ഇത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം കോവിഡ് പ്രതിസന്ധി മൂലം തീയേറ്ററുകളിൽ റിലീസ് ചെയ്യാതെ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിലാണ് റിലീസ് ചെയ്യാൻ പോകുന്നത്. അടുത്ത മാസം ഒട്ടേറെ ഭാഷകളിലായി റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ഈ ചിത്രത്തിന്റെ ദൈർഘ്യവും ഇതിവൃത്തവും നെറ്റ്ഫ്ലിക്സ് ഇപ്പോൾ തന്നെ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ പങ്കു വെച്ചിട്ടുണ്ട്. 2:38 മണിക്കൂര്‍ ആണ് ഈ ചിത്രത്തിന്റെ ദൈർഘ്യം. കേരളത്തിലെ ഒരു ചെറുപട്ടണത്തിലെ മുരളി എന്ന തയ്യല്‍ക്കാരനാണ് ടോവിനോ തോമസ് അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രം.
ഒരിക്കല്‍ ഇടിമിന്നലേശുന്ന മുരളിക്ക് ചില പ്രത്യേക കഴിവുകള്‍ ലഭിക്കുകയും പിന്നീടുള്ള സംഭവബഹുലമായ അയാളുടെ ജീവിതവുമാണ് സിനിമയുടെ പ്രമേയം എന്നാണ് നെറ്റ്ഫ്ലിക്സ് പങ്കു വെച്ചിരിക്കുന്നത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ചിത്രം കാണാൻ സാധിക്കും. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സൊഫീയ പോൾ ആണ് ഈ ചിത്രം നിർമ്മിച്ചത്. ചിത്രം നെറ്റ്ഫ്ലിക്സിന് കൈമാറിയതിന് ശേഷം സംവിധായകൻ ബേസിൽ ജോസെഫ് കുറിച്ച വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരം, അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് സമീര്‍ താഹിറും സംഗീതമൊരുക്കിയത് ഷാൻ റഹ്മാനുമാണ്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.