തെലുങ്കിലെ സ്റ്റൈലിഷ് ഐക്കൺ സ്റ്റാർ അല്ലു അർജുൻ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പുഷ്പ 2 . അല്ലു അർജുനെ നായകനാക്കി സുകുമാർ ഒരുക്കിയ പുഷ്പ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ രശ്‌മിക മന്ദാനയാണ് നായികയായി എത്തുന്നത്. ഈ ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ ഇപ്പോൾ വിശാഖപട്ടണത്ത് ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ചിത്രീകരണത്തിനായി അവിടെയെത്തിയ അല്ലു അർജുന് വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. അതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇന്നലെ വൈകിട്ടാണ് അല്ലു അർജുൻ ഈ ചിത്രത്തിന്റെ സെറ്റിൽ ജോയിൻ ചെയ്തത്. രക്ത ചന്ദന കടത്തുകാരനായ പുഷ്‍പരാജിന്‍റെ വളർച്ച നമ്മുക്ക് കാണിച്ചു തന്ന ആദ്യഭാഗത്തിന്റെ ടൈറ്റിൽ പുഷ്പ; ദി റൈസ് എന്നായിരുന്നുന്നു എങ്കിൽ, ആ കഥാപാത്രത്തിന്റെ അധികാരവും വാഴ്ചയും കാണിക്കാൻ പോകുന്ന രണ്ടാം ഭാഗത്തിന്റെ ടൈറ്റിൽ പുഷ്പ:ദി റൂൾ എന്നാണ്.
മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ദേവി ശ്രീ പ്രസാദ് ആണ്. ആദ്യ ഭാഗത്തേക്കാൾ വമ്പൻ കാൻവാസിൽ ആണ് ഈ രണ്ടാം ഭാഗം ഒരുക്കുന്നത്. ഇന്ത്യ മുഴുവൻ ട്രെൻഡിങ് ആയി മാറിയ ചിത്രമായിരുന്നു ഇതിന്റെ ആദ്യ ഭാഗം. ഇതിന്റെ ഹിന്ദി പതിപ്പും നൂറ് കോടി രൂപക്ക് മുകളിൽ കളക്ഷൻ നേടി ചരിത്രമായി മാറിയതോടെ ഇപ്പോൾ ഈ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നത് നോർത്ത് ഇന്ത്യൻ കാണികൾ കൂടിയാണ്. അല്ലു അർജുന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രമാണിത്. ഇനി വരുന്ന ഈ രണ്ടാം ഭാഗത്തിൽ മക്കൾ സെൽവൻ വിജയ് സേതുപതിയും ഉണ്ടാകുമെന്ന് സ്ഥിരീകരിക്കാത്ത വാർത്തകൾ വന്നിരുന്നു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.