[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മെഗാസ്റ്റാറിന്റെ മെഗാവിസ്മയം ഏറ്റെടുത്ത് മലയാളി പ്രേക്ഷകർ; ഗംഭീര പ്രതികരണം നേടി നൻ പകൽ നേരത്ത് മയക്കം

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ആദ്യ ചിത്രമായ നൻ പകൽ നേരത്ത് മയക്കം ഇന്നലെയാണ് കേരളത്തിലെ തീയേറ്ററുകളിൽ എത്തിയത്. പതിയെ തുടങ്ങിയ ഈ ചിത്രം ഇപ്പോൾ ഗംഭീര പ്രേക്ഷക പ്രതികരണങ്ങളുമായി മികച്ച വിജയത്തിലേക്കെത്തുമെന്ന സൂചനയാണ് നൽകുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മേക്കിങ്ങിനും മമ്മൂട്ടിയുടെ പ്രകടനത്തിനും വലിയ കയ്യടിയാണ് ലഭിക്കുന്നത്. പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായങ്ങൾ വന്നതോടെ ഈ ചിത്രത്തിന് തീയേറ്ററുകളിലും തിരക്കേറുകയാണ്. പല തീയേറ്ററുകളിലും വീക്കെന്ഡിലേക്ക് എക്സ്ട്രാ ഷോകൾ ചേർക്കുകയാണെന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്. ഒരു മികച്ച ചിത്രം കൂടി മലയാളി സിനിമാ പ്രേമികൾ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. തമിഴിലും ഒരുക്കിയ ഈ ചിത്രത്തിന്റെ തമിഴ് പതിപ്പ് അടുത്തയാഴ്ച റിലീസ് ചെയ്യുമെന്നാണ് സൂചന.

മമ്മൂട്ടിക്കൊപ്പം രമ്യാ പാണ്ട്യൻ, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ എന്നിവരും വേഷമിട്ട ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് എസ് ഹരീഷ് ആണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ച ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. പ്രേക്ഷകർ നൽകിയ മികച്ച അഭിപ്രായത്തിന് നന്ദി പറഞ്ഞു കൊണ്ട് മമ്മൂട്ടിയും മുന്നോട്ടു വന്നിട്ടുണ്ട്. പ്രേക്ഷകരുടെ നിരൂപണങ്ങള്‍ വായിച്ചുകൊണ്ടേ ഇരിക്കുകയായിരുന്നു എന്നും ഈ സ്നേഹം തന്നെ വിനയാന്വിതനാക്കുന്നു എന്നും മമ്മൂട്ടി കുറിച്ചു. കഴിഞ്ഞ മാസം നടന്ന കേരളാ അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ പ്രീമിയർ ചെയ്ത ഈ ചിത്രത്തിന് അന്നും പ്രേക്ഷകരും നിരൂപകരും മികച്ച പ്രശംസയാണ് നൽകിയത്.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

7 hours ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.