നവാഗതരെ നായിക നായകന്മാരാക്കി അണിയിച്ചൊരുക്കിയ സസ്പെൻസ് ത്രില്ലർ ചിത്രം സ്കൂൾ ഡയറീസിന്റെ പുതിയ ഗാനം പുറത്തിറങ്ങി. ” അല്ലല്ലം ചൊല്ലി ” എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നയന നായരാണ് എം. ജി. ശ്രീകുമാറാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. സംവിധായകൻ കൂടിയായ എം. ഹാജമൊയ്നുവാണ് ചിത്രത്തിലെ ഗാനങ്ങള്ക്ക് വരികൾ എഴുതിയിരിക്കുന്നത്. സത്യം ഓഡിയോസ് ഗാനങ്ങൾ പുറത്തിറക്കുന്നു. ചിത്രത്തിലെ ആദ്യ ഗാനവും വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. എം. ജി. ശ്രീകുമാർ തന്നെ ഈണമിട്ട് ആലപിച്ച ഗാനം അക്ഷര ക്രമത്തിലായിരുന്നു ചിട്ടപ്പെടുത്തിയിരുന്നത്. അതിനാൽ തന്നെ ഗാനം വേറിട്ട അനുഭവമായി മാറിയിരുന്നു.
പേര് സൂചിപ്പിക്കും പോലെ തന്നെ സ്കൂൾ കാലഘട്ടത്തെ കുട്ടികളുടെ ജീവിതത്തെയും അവർ അപ്രതീക്ഷിതമായി നേരിടുന്ന പ്രശ്നങ്ങളിലൂടെയുമാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ചിത്രം ഒരു സസ്പെൻസ് ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ആന്റണി, ബിസ്മിൻ ഷാ, സിദ്ധാർത്ഥ്, ഗോകുൽ തുടങ്ങിയവരാണ് ചിത്രത്തിലെ നായകന്മാരാക്കി എത്തുന്നത് നവാഗതനായ സംവിധായകൻ ഹാജമൊയ്നുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മസ്കറ്റ് മൂവി മേക്കേഴ്സിന്റെ വേണ്ടി അൻവർ സാദത്താണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് ചിത്രത്തിൽ അഞ്ച് നായികമാരുണ്ട്. ഭാമ, മമിത അനഘ, ദിയ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാരായി എത്തിയിരിക്കുന്നത്. ജി. കെ നന്ദകുമാറാണ് ചിത്രത്തിനായി ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഈ വരുന്ന മെയ് 11ന് തിയറ്ററുകളിലെത്തും.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.