ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബച്ചൻ പാണ്ഡെ. അടുത്ത മാസം പതിനെട്ടിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. കാർത്തിക് സുബ്ബരാജ് ഒരുക്കിയ സൂപ്പർ ഹിറ്റ് തമിഴ് ചിത്രം ജിഗർത്തണ്ടയുടെ ഹിന്ദി റീമേക് ആണ് ഈ ചിത്രം എന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. ഏതായാലും ആക്ഷനും കോമെടിക്കും പ്രാധാന്യം നൽകിയ ഒരുക്കിയിരിക്കുന്ന ഒരു ഗ്യാങ്സ്റ്റർ ഡ്രാമ ആണ് ഈ ചിത്രം എന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് നൽകുന്നത്. അക്ഷയ് കുമാറിനൊപ്പം കൃതി സനോൻ, ജാക്വലിൻ ഫെർണാണ്ടസ്, അർഷാദ് വാർസി എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത് സാജിദ് നദിയാവാല ആണ്. ഫർഹാദ് സാംജി ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ബച്ചൻ പാണ്ഡെ എന്ന ടൈറ്റിൽ കഥാപാത്രമായി അക്ഷയ് കുമാർ എത്തുമ്പോൾ, കൃതി എത്തുന്നത് മൈറ ദേവകർ എന്ന ഉയർന്നു വരുന്ന സിനിമാ സംവിധായിക ആയാണ്. സോഫി എന്ന കഥാപാത്രമായി ജാക്വലിൻ ഫെർണാണ്ടസ് എത്തുമ്പോൾ, വിഷു എന്ന കഥാപാത്രമായി ആണ് അർഷാദ് വാർസി എത്തുന്നത്. ഈ ചിത്രം കൂടാതെ പൃഥ്വിരാജ്, രക്ഷ ബന്ധൻ, രാമ സേതു എന്നിവയാണ് ഇനി റിലീസ് ചെയ്യാൻ ഉള്ള അക്ഷയ് കുമാർ ചിത്രങ്ങൾ. മിഷൻ സിൻഡ്രേല്ല, ഓ മൈ ഗോഡ് 2 എന്നിവയും അക്ഷയ് നായകനായി എത്തുന്ന മറ്റു ചിത്രങ്ങളാണ്. ഇന്ന് ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരമാണ് അക്ഷയ് കുമാർ. അതുപോലെ തന്നെ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിക്കുന്ന നായകനും അദ്ദേഹമാണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.