[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

സ്വവർഗാനുരാഗികളായ രണ്ടു പെൺകുട്ടികൾ; ഹോളി വൗണ്ട് ട്രൈലെർ കാണാം..!

സ്വവർഗാനുരാഗത്തിന്റെ കഥ പറയുന്ന ചിത്രങ്ങളുടെ കൂട്ടത്തിലേയ്ക്കു ഇപ്പോൾ മലയാളത്തിൽ നിന്ന് ഒരു ചിത്രം കൂടി എത്തുകയാണ്. ഒടിടി റിലീസ് ആയി എത്താൻ പോകുന്ന ഹോളി വൗണ്ട് ആണ് ആ ചിത്രം. ഇതിന്റെ രണ്ടു ടീസറുകൾ വമ്പൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഇതിന്റെ ട്രൈലെർ കൂടി പുറത്തു വന്നിരിക്കുകയാണ്. അതിനൊപ്പം തന്നെ ചിത്രം റിലീസ് ചെയ്യുന്ന ഒടിടി പ്ലാറ്റ്‌ഫോമും തീയതിയും അവർ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മാസം ഇരുപത്തിയഞ്ചിന് ആണ് ഈ ചിത്രം റിലീസ് ചെയ്യുക. എസ് എസ് ഫ്രെയിംസ് എന്ന ഒടിടി പ്ലാറ്റ്‌ഫോമിലാണ് ഈ ചിത്രം സ്ട്രീം ചെയ്യാൻ പോകുന്നത്. പ്രശസ്ത സംവിധായകൻ അശോക് ആർ നാഥ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് പോൾ വൈക്ലിഫ് ആണ്. ചെറുപ്പം മുതൽ പ്രണയത്തിലായിരുന്ന രണ്ടു യുവതികൾ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും കണ്ടു മുട്ടുന്നതും, അതുപോലെ അവർ രണ്ടു പേരുടെയും ഇപ്പോഴത്തെ ജീവിതം എങ്ങനെയെന്നും അവർ പണ്ട് എങ്ങനെ ആയിരുന്നു എന്നും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നുണ്ട് എന്നാണ് ഇതിന്റെ ട്രൈലെർ, ടീസർ എന്നിവ കാണിച്ചു തരുന്നത്.

ഇതിനു മുൻപ് മോഹൻലാൽ, സുകുമാരി എന്നിവർ അഭിനയിച്ച മിഴികൾ സാക്ഷി, അതുപോലെ ആന്തോളജി ചിത്രമായ ക്രോസ്സ് റോഡിലെ ഒരു ചിത്രം എന്നിവ ഒരുക്കി ശ്രദ്ധ നേടിയിട്ടുള്ള സംവിധായകൻ ആണ് അശോക് ആർ നാഥ്. മരക്കാർ അര്ബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയ റോണി റാഫേൽ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ഉണ്ണി മടവൂർ ആണ്. ജാനകി സുധീർ, അമൃത, സാബു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ പ്രചാരം നേടിയിരുന്നു. വിപിൻ മണ്ണൂർ ആണ് ഇതിന്റെ എഡിറ്റർ.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.