പ്രിയദർശന്റെ മകൾ കല്യാണി നായികയായെത്തുന്ന ഹലോ എന്ന തെലുങ്ക് ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. നാഗാര്‍ജുനയുടെ ഇളയ മകന്‍ അഖില്‍ അക്കിനേനിയാണ് കല്യാണിയുടെ നായകനായി എത്തുന്നത്. സൂര്യയുടെ തമിഴ് ചിത്രമായ ‘ 2’ 4 സംവിധാനം ചെയ്ത വിക്രം കുമാറാണ് ഈ ചിത്രത്തിന്റെ സംവിധാനം. അന്നപൂർണ്ണ സ്റ്റുഡിയോസിന്റെ ബാനറിൽ നാഗാർജുനയാണ് ചിത്രം നിർമ്മിക്കുന്നത്.
അഖിലിന്റെ രണ്ടാമത്തെ ചിത്രമാണിത്. വിക്രം കുമാർ തന്നെ ഒരുക്കിയ മനം എന്ന ചിത്രമായിരുന്നു അഖിലിന്റെ ആദ്യചിത്രം. 2015 ൽ മികച്ച മികച്ച നവാഗത നായകനുള്ള ഫിലിംഫെയർ അവാർഡ് അഖിലിന് ലഭിച്ചിരുന്നു. ഒന്നാം വയസിൽ സിസിന്ദ്രി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലനടനുള്ള പുരസ്‌കാരവും അഖിൽ നേടിയിട്ടുണ്ട്.
അതേസമയം ന്യൂയോര്‍ക്കില്‍ നിന്നും ബിരുദം നേടിയെത്തിയ കല്യാണി വിക്രമിന്റെ ഇരു മുഗനിലൂടെയാണ് സിനിമാരംഗത്തേക്കെത്തിയത്. പ്രണവിന്റെ നായികയായി കല്യാണി മലയാള സിനിമയിൽ ചുവടുവെക്കുമെന്നാണ് ആരാധകർ കാത്തിരുന്നത്. എന്നാൽ തെലുങ്ക് ചിത്രത്തിലൂടെ കല്യാണി അരങ്ങേറ്റം കുറിക്കുകയായിരുന്നു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.