ഇന്നലെയാണ് പ്രേക്ഷകർ ആവേശപൂർവം കാത്തിരിക്കുന്ന വിക്രം എന്ന തമിഴ് ചിത്രം ആഗോള റിലീസായെത്തിയത്. ഉലക നായകൻ കമൽ ഹാസൻ നായകനായെത്തിയ ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ലോകേഷ് കനകരാജാണ്. സൂര്യ, ഫഹദ് ഫാസിൽ, മക്കൾ സെൽവൻ വിജയ് സേതുപതി, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, നരെയ്ൻ, അർജുൻ ദാസ്, ഹാരിഷ് ഉത്തമൻ എന്നിവരും വേഷമിട്ട ഈ ചിത്രത്തിന് അതിഗംഭീരമായ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഇപ്പോൾ ആഗോള തലത്തിൽ മഹാവിജയമായി മാറിയ ഈ ചിത്രം കാണാൻ തമിഴകത്തിന്റെ സൂപ്പർ താരമായ തല അജിത്തിന്റെ കുടുംബം എത്തുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. മുൻകാല നായികാ താരവും അജിത്തിന്റെ ഭാര്യയുമായ ശാലിനിയും അവരുടെ മകൾ അനൗഷ്കയുമാണ് വിക്രം കാണാനെത്തിയത്. സിനിമയിലെ സഹപ്രവർത്തകര്‍ക്കു വേണ്ടി സത്യം തിയറ്ററിൽ വിക്രം ടീം ഒരുക്കിയ സ്പെഷൽ ഷോക്കാണ് ഇവർ രണ്ടും പേരുമെത്തിയത്. ഇവർ ചിത്രം കാണാനെത്തിയ വീഡിയോ സിനിമ 5 ഡി എന്ന യൂട്യൂബ് ചാനലിലാണ് വന്നിരിക്കുന്നത്.
കമൽഹാസന്റെ വലിയ ആരാധിക കൂടിയാണ് ശാലിനി എന്നതുകൊണ്ട് തന്നെ, ആദ്യം തന്നെ ഈ ചിത്രം കാണാനുള്ള അവസരം ശാലിനി പാഴാക്കിയതുമില്ല. നരേൻ, കമൽഹാസൻ, കമൽ ഹാസന്റെ മകളും നടിയുമായ അക്ഷര ഹാസൻ, അനിരുദ്ധ് രവിചന്ദർ എന്നിവരും ഈ ഷോ കാണാൻ ആ തീയേറ്ററിൽ എത്തിയിരുന്നു. ലോകേഷ് കനകരാജിനൊപ്പം രത്ന കുമാറും കൂടി ചേർന്ന് രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും കമൽ ഹാസനാണ്. കർണ്ണൻ എന്ന കഥാപാത്രമായി കമൽ ഹാസനെത്തുമ്പോൾ അമർ ആയി ഫഹദ് ഫാസിലും, സന്താനമായി വിജയ് സേതുപതിയുമെത്തുന്നു. റോളക്സ് എന്ന കഥാപാത്രമായി അതിഥി വേഷത്തിലാണ് സൂര്യ ഈ ചിത്രത്തിലഭിനയിച്ചിരിക്കുന്നത്. ഒരു മാസ്സ് ആക്ഷൻ ത്രില്ലറായാണ് ലോകേഷ് കനകരാജ് ഈ ചിത്രമൊരുക്കിയിരിക്കുന്നത്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.