ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ മോഹൻലാലും തമിഴകത്തിന്റെ തല എന്നറിയപ്പെടുന്ന സൂപ്പർ താരം അജിത് കുമാറിനെയും ഒരുമിച്ചു കാണാനുള്ള ഭാഗ്യമാണ് ഇന്ന് ആരാധകർക്കും സിനിമാ പ്രേമികൾക്കും ഉണ്ടായിരിക്കുന്നത്. മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ സെറ്റിൽ അജിത് കുമാർ ഒരു സൗഹൃദ സന്ദർശനം നടത്തിയപ്പോഴത്തെ വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. മരക്കാർ ടീമിന്റെ വകയായി ഒരു വമ്പൻ ദീപാവലി സമ്മാനം തന്നെയാണ് ആരാധകരെ തേടി എത്തിയിരിക്കുന്നത്. മലയാള സിനിമയിലെ തല എന്ന് വിളിക്കുന്ന നടൻ കൂടിയാണ് മോഹൻലാൽ. മോഹൻലാലും അജിത്തും ഒരുമിച്ചു ചിത്രങ്ങൾ ചെയ്യുന്നു എന്ന റിപ്പോർട്ടുകൾ കുറെ വർഷങ്ങൾ ആയി പല തവണ വന്നിട്ടുണ്ട് എങ്കിലും ഇരുവരുടെയും തിരക്കുകൾ മൂലം അത് സംഭവിച്ചിട്ടില്ല. എങ്കിലും ഇപ്പോൾ ഇരുവരേയും ഒരുമിച്ചു കാണാൻ സാധിച്ചതിൽ ഉള്ള ആവേശത്തിലാണ് രണ്ടു പേരുടെയും ആരാധകർ.
ഈ വീഡിയോ കൂടി വന്നതോടെ മോഹൻലാൽ- അജിത് ടീം ഒന്നിക്കണം എന്ന ആരാധകരുടെ ആഗ്രഹം ഇരട്ടിച്ചു കഴിഞ്ഞു. തമിഴിലെ സൂപ്പർ താരങ്ങളായ കമൽ ഹാസൻ, വിജയ്, സൂര്യ എന്നിവർക്കൊപ്പമെല്ലാം മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്. ഇനി അജിത്, രജനികാന്ത് എന്നിവർക്കൊപ്പം മോഹൻലാൽ എത്തുന്നത് കാത്തിരിക്കുകയാണ് ആരാധകർ. പ്രിയദർശൻ ഒരുക്കിയ മരക്കാർ എന്ന ബ്രഹ്മാണ്ഡ ചിത്രം അഞ്ചു ഭാഷയിൽ ആണ് നിർമ്മിച്ചത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ സിനിമ മലയാളം കണ്ട എക്കാലത്തേയും ഏറ്റവും വലിയ ചിത്രവുമാണ്. കോവിഡ് സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഈ ചിത്രം തീയേറ്റർ റിലീസ് ആണോ അതോ ഒടിടി റിലീസ് ആണോ എന്ന അനിശ്ചിതത്വം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഏതായാലും മരക്കാരിലെ ഈ അണിയറ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.