തമിഴിലെ യുവ സൂപ്പർ താരങ്ങളായ വിശാൽ, ആര്യ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമാണ് എനിമി. ദീപാവലി റിലീസ് ആയി കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഈ ആക്ഷൻ ത്രില്ലർ സംവിധാനം ചെയ്തത് ആനന്ദ് ശങ്കർ ആണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ ചിത്രം ആദ്യ ദിനം മുതൽ നേടിയെടുക്കുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ് വിനോദ് കുമാർ നിർമ്മിച്ച ഈ ചിത്രത്തിൽ പ്രകാശ് രാജ്, തമ്പി രാമയ്യ, മൃണാളിനി, മമത മോഹൻദാസ് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ചോഴൻ, രാജീവ് എന്നീ രണ്ടു സുഹൃത്തുക്കളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ഒരു പ്രത്യേക സാഹചര്യത്തിൽ ഇരുവരും നേർക്ക് നേർ വരുന്നതോടെ ചിത്രത്തിന്റെ കഥ ട്രാക്കിലെത്തുന്നു. പിന്നീട് അതിവേഗത്തിൽ മുന്നോട്ടു പോകുന്ന ഈ ചിത്രം കിടിലൻ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ്. ഹോളിവുഡ് ചിത്രങ്ങളെ അനുസ്‌മരിപ്പിക്കുന്ന രീതിയിലാണ് ഇതിലെ പല സംഘട്ടന രംഗങ്ങളും ഒരുക്കിയിരിക്കുന്നത് എന്നാണ് പ്രേക്ഷകർ പറയുന്നത്.
വിശാൽ, ആര്യ എന്നിവർ സംഘട്ടന രംഗങ്ങളിൽ കാഴ്ച വെച്ച പ്രകടനത്തിന് വലിയ കയ്യടിയാണ് ലഭിക്കുന്നത്. വിശാൽ- ആര്യ ആരാധകർക്കും, ആക്ഷൻ ചിത്രങ്ങൾ ഇഷ്ട്ടപെടുന്നവർക്കും മികച്ച തീയേറ്റർ അനുഭവമാണ് എനിമി നൽകുന്നത് എന്നാണ് പ്രേക്ഷകരും നിരൂപകരും ഒരേപോലെ അഭിപ്രായപ്പെടുന്നത്. സാം സി എസ് ഒരുക്കിയ പശ്ചാത്തല സംഗീതവും ആരാധകരുടെ ആവേശം വർധിപ്പിക്കുന്നുണ്ട്. ആർ ഡി രാജശേഖർ ഒരുക്കിയ ദൃശ്യങ്ങളും അതുപോലെ റെയ്മണ്ട് ഡെറിക്ക് നിർവഹിച്ച എഡിറ്റിംഗും ചിത്രത്തെ സാങ്കേതികമായി ഏറെ മുന്നിട്ടു നിര്ത്തുന്നു. നെഗറ്റീവ് വേഷത്തിൽ വന്ന ആര്യ വമ്പൻ കയ്യടിയാണ് തന്റെ പ്രകടനം കൊണ്ട് നേടിയെടുക്കുന്നത് എന്നതും എടുത്തു പറയേണ്ട കാര്യമാണ്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.