[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

40 കോടി വേണ്ടെന്ന് വച്ച് മമ്മൂട്ടി കുറുപ്പ് തിയേറ്ററില്‍ എത്തിച്ചു; ഫിയോക് പ്രസിഡന്റ് പറയുന്നു..!

മോഹൻലാൽ നായകനായ മരക്കാർ എന്ന ചിത്രം തീയേറ്ററിൽ എത്തുമോ ഒടിടിയിൽ പോകുമോ എന്നുള്ള ചർച്ചകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. ആ കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടുമില്ല. നൂറു കോടിയോളം മുതൽ മുടക്കിൽ എടുത്ത ആ ചിത്രം ഇന്നത്തെ സാഹചര്യത്തിൽ തീയേറ്ററിൽ കളിച്ചാൽ നഷ്ടം വരുമെന്നും അതുകൊണ്ടാണ് നഷ്ടം വരാത്ത ഒടിടി സാദ്ധ്യതകൾ പരിഗണിക്കുന്നതെന്നു നിർമ്മാതാവ് പറയുമ്പോൾ നിർമ്മാതാവ് റിസ്ക് എടുത്തും ഈ ചിത്രം തീയേറ്ററിൽ റിലീസ് ചെയ്യണം എന്നാണ് തീയേറ്റർ ഉടമകൾ പറയുന്നത്. ആ സാഹചര്യത്തിൽ ആണ് മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രമായ കുറുപ്പ് തീയേറ്ററിൽ എത്തുന്നതിനുള്ള കാരണം ഫിയോക് പ്രസിഡന്റ് വിജയകുമാർ പറയുന്നത്. 30 കോടിയോളം മുതൽ മുടക്കുള്ള ചിത്രമാണ് ദുൽഖർ സൽമാൻ നായകനായ കുറുപ്പ്. ദുൽഖർ തന്നെയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും. ഒടിടി റിലീസ് ആയി ഏകദേശം തീരുമാനിച്ച ചിത്രമായിരുന്നു കുറുപ്പ്. പിന്നീട് അതിൽ നിന്ന് പിൻവാങ്ങി കൊണ്ടാണ് ഈ ചിത്രം തീയേറ്ററിൽ എത്തുന്നത്.

ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സ് 40 കോടിയാണ് കുറുപ്പിന് നല്കാൻ തയ്യാറായത് എന്നും, പക്ഷെ മമ്മൂട്ടിയുടെ ഇടപെടല്‍ കൊണ്ടാണ് കുറുപ്പ് തിയേറ്ററിലെത്തുന്നത് എന്നും വിജയകുമാർ പറയുന്നു. കേരളത്തിലെ തീയേറ്ററുകള്‍ക്ക് വേണ്ടി ഒരു നടനെന്ന നിലയില്‍ കുറുപ്പ് തിയേറ്ററിലെത്തിക്കാന്‍ മമ്മൂട്ടി താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു എന്നാണ് വിജയകുമാർ അവകാശപ്പെടുന്നത്. തിയേറ്റര്‍ റിലീസിനായി കുറുപ്പിന്റെ നിര്‍മ്മാതാക്കള്‍ ഒരു നിബന്ധനകളും മുന്നോട്ട് വെച്ചിരുന്നില്ല എന്നും അദ്ദേഹം പറയുന്നു. എന്നാൽ ഒടിടി ഓഫർ തുകയെ കുറിച്ചൊന്നും ഔദ്യോഗികമായി ഇതുവരെ കുറുപ്പിന്റെ നിർമ്മാതാക്കൾ പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് റിലീസ് ചെയ്യുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

3 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.