തമിഴകത്തിന്റെ തല അജിത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തുനിവ്. ജനുവരിയിൽ പൊങ്കൽ റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്ന ഈ ബിഗ് ബജറ്റ് ചിത്രം ഒരു ഹെയ്‌സ്റ്റ് ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നതെന്നാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്ന ഇതിന്റെ ട്രൈലെർ നമുക്ക് കാണിച്ചു തരുന്നത്. സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റായി മാറിയ ഈ ട്രൈലെർ ചർച്ചയാവുന്നത് ഇതിലെ അജിത് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പ്രത്യേകത കൊണ്ടാണ്. ഏറെ നാളുകൾക്കു ശേഷം ഒരു നെഗറ്റീവ് വേഷത്തിൽ അജിത് അഭിനയിച്ച ചിത്രമാണ് തുനിവെന്നാണ് ട്രൈലെർ നമ്മുക്ക് കാണിച്ചു തരുന്നത്. ഇതിന് മുൻപ് നെഗറ്റീവ് സ്വഭാവമുള്ള നായക കഥാപാത്രമായി അജിത് അഭിനയിച്ചത് വെങ്കട് പ്രഭു ഒരുക്കിയ മങ്കാത്ത എന്ന ചിത്രത്തിലാണ്. സൂപ്പർ വിജയമാണ് ആ ചിത്രം നേടിയത്. അതിലെ വിനായക് മഹാദേവ് എന്ന അജിത് കഥാപാത്രം തമിഴിലെ ക്ലാസിക് മാസ്സ് നായകന്മാരിലൊരാളായാണ് വിലയിരുത്തപ്പെടുന്നത്.
ഇപ്പോൾ വീണ്ടും അജിത് നെഗറ്റീവ് സ്വഭാവമുള്ള നായകനായി എത്തുമ്പോൾ ആരാധകരുടെ പ്രതീക്ഷകളേറെയാണ്. നേർക്കൊണ്ട പാർവൈ, വലിമയ് എന്നിവക്ക് ശേഷം അജിത്- എച്ച് വിനോദ് ടീം ഒന്നിച്ച ഈ ചിത്രത്തിന്റെ ടാഗ് ലൈൻ നോ ഗട്ട്സ് നോ ഗ്ലോറി എന്നാണ്. നരച്ച കട്ട താടിയും മുടിയുമായി സ്റ്റൈലിഷ് വില്ലൻ ലുക്കിൽ അജിത് അഭിനയിച്ചിരിക്കുന്നു ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരാണ്. മഞ്ജു വാര്യരുടെ കിടിലൻ ആക്ഷൻ സീനുകളും ഇപ്പോൾ വന്നിരിക്കുന്ന ട്രൈലറിന്റെ ഹൈലൈറ്റാണ്. ജോൺ കൊക്കൻ, സമുദ്രക്കനി, മമതി ചാരി, പ്രേം കുമാർ, വീര, മഹാനദി ശങ്കർ, നയന സായി, ആമിർ, സിബി ചന്ദ്രൻ, അജയ്, പവാനി റെഡ്ഢി എന്നിവരും അഭിനയിച്ച ഈ ചിത്രം ബേ വ്യൂ പ്രോജെക്ടസിന്റെ ബാനറിൽ ബോളിവുഡ് നിർമ്മാതാവായ ബോണി കപൂർ, സീ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ജിബ്രാൻ സംഗീതമൊരുക്കിയ തുനിവ് എഡിറ്റ് ചെയ്തിരിക്കുന്നത് വിജയ് വേലുകുട്ടിയും ഇതിന് ക്യാമറ ചലിപ്പിച്ചത് നീരവ് ഷായുമാണ്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.